ലോട്ടറിക്കച്ചവടക്കാര്‍ക്ക് അപ്രതീക്ഷിത ലോട്ടറി,കച്ചവടം ഉടന്‍ പുനരാരംഭിയ്ക്കും

കോഴിക്കോട് കൊവിഡ് ലോക്ക്ഡൗണിന് ശേഷം ലോട്ടറി വില്‍പ്പന വീണ്ടും തുടങ്ങുമ്പോള്‍ കച്ചവടക്കാര്‍ക്ക് കൈത്താങ്ങുമായി ലോട്ടറി ഏജന്റ്സ് ആന്‍ഡ് സെല്ലേഴ്സ് ക്ഷേമനിധി ബോര്‍ഡ്. ടിക്കറ്റുകള്‍ വാങ്ങാന്‍ 3500 രൂപയുടെ കൂപ്പണ്‍ ക്ഷേമനിധി ബോര്‍ഡ് വില്‍പ്പനക്കാര്‍ക്ക് നല്‍കും. ബോര്‍ഡില്‍ അംഗങ്ങളായ 1800 പേര്‍ക്ക് ജില്ലയില്‍ ഇതിന്റെ ഗുണം ലഭിക്കും.

അടുത്ത ദിവസങ്ങളില്‍ കൊവിഡ് സന്നദ്ധ പ്രവര്‍ത്തകര്‍ കൂപ്പണ്‍ ലോട്ടറി തൊഴിലാളികള്‍ക്ക് എത്തിച്ചു നല്‍കും. ലോട്ടറി വില്‍പ്പന തുടങ്ങുമ്പോള്‍ ഇതുമായി സിവില്‍ സ്റ്റേഷനിലെ ജില്ലാ ലോട്ടറി ഓഫീസിലോ ലോട്ടറികള്‍ എടുക്കുന്ന കടയിലോ എത്തിയാല്‍ മതിയാകും. ലോട്ടറി ഓഫീസില്‍ നിന്ന് വാങ്ങുമ്പോള്‍ 3500 രൂപയുടെ ടിക്കറ്റും ഒറ്റത്തവണയായി വാങ്ങണം.

ക്ഷേമനിധി അംഗങ്ങളുടെ ഓണം ബോണസില്‍ നിന്നാകും ഈ തുക തിരിച്ചുപിടിക്കുക. കൂപ്പണിനൊപ്പം കൊവിഡ് പ്രതിരോധത്തിന് സാനിറ്റൈസറും മാസ്‌കും വീട്ടിലെത്തിക്കും. രണ്ടുജോഡി മാസ്‌കും ഒരു കുപ്പി സാനിറ്റൈസറുമാണ് നല്‍കുക. തിങ്കളാഴ്ച ലോട്ടറി വില്‍പ്പന പുനരാരംഭിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍, ലോക്ക്ഡൗണ്‍ നീട്ടിയതിനാല്‍ വില്‍പ്പന ആരംഭിക്കുന്നത് നീട്ടിവയ്ക്കുകയായിരുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News