FeaturedHealthHome-bannerKeralaNews

കൊവിഡിന് കീഴ്‌പ്പെട്ട് ഇന്ത്യ,വ്യാപന കേന്ദ്രമായി ദക്ഷിണേന്ത്യ,തമിഴ്‌നാട്ടില്‍ രോഗബാധിതര്‍ ഒരു ലക്ഷം പിന്നിട്ടു,കര്‍ണാടകത്തില്‍ ഇന്നലെ മാത്രം 72 മരണം

ഡല്‍ഹി രാജ്യത്ത് 24 മണിക്കൂറിനിടെ 40,425 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 11,18,043 ആയി. 3,90,459 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 27,497 കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. 7,00,086 പേര്‍ രോഗമുക്തി നേടി. 62.62 ശതമാനമാണ് നിലവില്‍ രോഗമുക്തി നിരക്ക്. മഹാരാഷ്ട്ര, തമിഴ്‌നാട്, ദില്ലി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍.

മഹാരാഷ്ട്രയില്‍ 3,18,698 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് മാത്രം 8240 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് മാത്രം 176 പേര്‍ രോഗം ബാധിച്ച് ഇവിടെ മരിച്ചു. ഇതോടെ സംസ്ഥാനത്തെ മരണസംഖ്യ 12,030 ആയി.

തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. തമിഴ്‌നാട്ടില്‍ 175678 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് മാത്രം 4985 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ കൊവിഡ് മരണം 2551 ആയി. ചെന്നൈയില്‍ മാത്രം രോഗ ബാധിതര്‍ 87000 കടന്നു. കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടില്‍ എത്തിയ 3 പേര്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കര്‍ണാടകയില്‍ ഇന്ന് 3648 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് കേസുകള്‍ 67420 ആയി. ഇന്നലെ മാത്രം 72 മരണം സംഭവിച്ചു. ബംഗളുരുവില്‍ മാത്രം 1452 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇവിടെ 31 പേരാണ് രോഗം ബാധിച്ച് ഇന്ന് മരിച്ചത്. സംസ്ഥാനത്തു ചികിത്സയിലുള്ളവര്‍ 42216 ആയി. ആകെ മരണം 1403.

ആന്ധ്ര പ്രദേശില്‍ കൊവിഡ് രോഗികള്‍ 50,000 കടന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 53724 ആയി.ഇന്ന് 4074 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 54 പേര്‍ മരിച്ചു. ഇതുവരെ മരിച്ചവരുടെ എണ്ണം 696 ആയി. തെലങ്കാനയില്‍ ഇന്ന് 1198 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആകെ കേസുകള്‍ 46274 ആയി. ഇന്ന് മാത്രം 7 കൊവിഡ് മരണം ഉണ്ടായി. ആകെ മരണം 422 ആയി. ഹൈദരാബാദില്‍ മാത്രം 510 കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 11530 രോഗികള്‍ ചികിത്സയിലുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button