കൊവിഡ് ബാധിതര്‍ 1.50 കോടിയിലേക്ക്; ജീവന്‍ നഷ്ടമായത് 6,13,213 പേര്‍ക്ക്
വാഷിംഗ്ടണ്‍ ഡിസി: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1.50 കോടിയിലേക്ക് അടുക്കുന്നു. രോഗം ബാധിച്ചവരുടെ എണ്ണം 1,48,52,700 ആയി. ഇതുവരെ 6,13,213 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടത്. 89,06,690 പേര്‍ക്കാണ് ഇതുവരെ രോഗമുക്തി നേടാനായത്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരമാണിത്.
അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലുമാണ് കൊവിഡ് രോഗികളുടെ എണ്ണം ആശങ്ക ഉയര്‍ത്തി വര്‍ധിക്കുന്നത്. കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന പത്ത് രാജ്യങ്ങളിലെ കണക്കുകള്‍ ഇനി പറയും വിധമാണ്. അമേരിക്ക- 39,61,429, ബ്രസീല്‍- 21,21,645, ഇന്ത്യ- 11,54,917, റഷ്യ- 7,77,486, ദക്ഷിണാഫ്രിക്ക- 3,73,628, പെറു- 3,57,681, മെക്‌സിക്കോ- 3,49,396, ചിലി- 3,33,029, സ്‌പെയിന്‍- 3,11,916, ബ്രിട്ടന്‍- 2,95,372.
മേല്‍പറഞ്ഞ രാജ്യങ്ങളില്‍ വൈറസ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ടവര്‍ അമേരിക്ക- 1,43,834, ബ്രസീല്‍- 80,251, ഇന്ത്യ- 28,099, റഷ്യ- 12,427, ദക്ഷിണാഫ്രിക്ക- 5,173, പെറു- 13,384, മെക്‌സിക്കോ- 39,485, ചിലി- 8,633, സ്‌പെയിന്‍- 28,422, ബ്രിട്ടന്‍- 45,312.
ഇതിനു പുറമേ, മറ്റ് എട്ട് രാജ്യങ്ങളില്‍ കൂടി കൊവിഡ് ബാധിതരുടെ എണ്ണം രണ്ടു ലക്ഷത്തിനു മുകളിലാണ്. ഇറാന്‍-2,76,202, പാക്കിസ്ഥാന്‍-2,65,083, സൗദി അറേബ്യ-2,53,349, ഇറ്റലി-2,44,624, തുര്‍ക്കി-2,20,572, ബംഗ്ലാദേശ്-2,07,453, കൊളംബിയ- 204,005, ജര്‍മനി-2,03,487 എന്നിവയാണ് അവ.
മേല്‍പറഞ്ഞ രാജ്യങ്ങള്‍ക്ക് പുറമേ ഒരു ലക്ഷത്തിനു മുകളില്‍ കൊവിഡ് ബാധിതരുള്ള രാജ്യങ്ങള്‍ നാലാണ്. അവ ഇനിപറയും വിധമാണ് ഫ്രാന്‍സ്, അര്‍ജന്റീന, കാനഡ, ഖത്തര്‍ എന്നിവയാണ് അവ.