24 C
Kottayam
Thursday, June 4, 2026

ഡല്‍ഹിയില്‍ 23 ശതമാനം പേരേയും കൊവിഡ് ബാധിച്ചു; ഭൂരിഭാഗം ആളുകളള്‍ക്കും രോഗലക്ഷണം ഇല്ല, ഞെട്ടിപ്പിക്കുന്ന കണക്ക്

Must read

ന്യൂഡല്‍ഹി: രാജ്യതലസ്ഥാത്ത് 23 ശതമാനം പേര്‍ക്കും രോഗബാധ ഉണ്ടായതായി സര്‍ക്കാര്‍ പഠന റിപ്പോര്‍ട്ട്. ഇതില്‍ നല്ലൊരു ശതമാനം ആളുകളും രോഗലക്ഷണമില്ലാത്തവരെന്നും പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കൊവിഡ് വ്യാപനത്തെ സംബന്ധിച്ച സിറോ പ്രിവലന്‍സ് പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. രക്തത്തിലെ സെറത്തിന്റെ അളവ് കണക്കാക്കി രോഗാണു സാന്നിധ്യം കണ്ടെത്തുന്നതാണ് സിറോ പ്രിവലന്‍സ് പരിശോധന.

കഴിഞ്ഞ ആറുമാസത്തെ ഡല്‍ഹിയിലെ സ്ഥിതിഗതികളാണ് പരിശോധിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി ജനതയുടെ 23.48 ശതമാനം പേര്‍ക്കും രോഗബാധ ഉണ്ടായതായി പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഡല്‍ഹിയില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലെ ചില മേഖലകളിലാണ് രോഗവ്യാപനം കൂടുതലായി കണ്ടത്. കൊവിഡ് വ്യാപനം തടയുന്നതിന് ഡല്‍ഹി സര്‍ക്കാര്‍ സ്വീകരിച്ച പ്രതിരോധ നടപടികള്‍ ഫലപ്രദമെന്ന് വ്യക്തമാക്കുന്നതാണ് പഠന റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍.

അതേസമയം രോഗം ബാധിച്ചവരില്‍ നല്ലൊരു ശതമാനംപേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല എന്നത് ഗൗരവതരമാണ്. നിലവില്‍ ഡല്‍ഹി ജനസംഖ്യയിലെ നല്ലൊരു ശതമാനം ആളുകള്‍ അപകട പരിധിയിലുളളവരാണ്. അതിനാല്‍ കോവിഡ് വ്യാപനത്തിന് സ്വീകരിച്ചുവരുന്ന പ്രതിരോധ നടപടികള്‍ അതേപോലെ തുടരണമെന്നും പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. 21000 സാമ്പിളുകളാണ് പഠനവിധേയമാക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week