കോട്ടയത്ത് കുര്‍ബാന അര്‍പ്പിക്കുന്നതിനിടെ വൈദികന്‍ കുഴഞ്ഞ് വീണു

കോട്ടയം: ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ഥാടന കേന്ദ്രത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനിടയില്‍ വൈദികന്‍ കുഴഞ്ഞു വീണു. പാലാ രൂപത കോര്‍പറേറ്റ് സെക്രട്ടറി ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറമാണു കുഴഞ്ഞുവീണത്.

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് ചൊവ്വാഴ്ച രാവിലെ 11നു തീര്‍ഥാടന കേന്ദ്രത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതിനിടെയാണ് സംഭവം. ഉടന്‍ തന്നെ വൈദികനെ ചേര്‍പ്പുങ്കലിലുള്ള സ്വകാര്യ ആശുപത്രിയെത്തിച്ചു.

വൈദികന്റെ ആരോഗ്യനില തൃപ്തികരമാണെന്നും രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനം മൂലമാണ് അദ്ദേഹം കുഴഞ്ഞു വീണതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. മറ്റൊരു വൈദികന്‍ വിശുദ്ധ കുര്‍ബാന പൂര്‍ത്തിയാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News