ദില്ലി: കൊവിഡ് രണ്ടാമതും വരാമെന്ന് കണ്ടെത്തി. ദില്ലി കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. നോയിഡയിലെ രണ്ട് ആരോഗ്യ പ്രവർത്തകർക്ക് 100 ദിവസത്തെ ഇടവേളയിൽ രോഗം രണ്ട് തവണയാണ് വന്നത്. കൊവിഡ് ഡ്യൂട്ടിയിൽ ഉള്ളവർക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. പഠന റിപ്പോർട്ട് പുറത്തുവന്നു.
മലയാളിയായ ഡോ. വിനോദ് സ്കറിയ ഉൾപ്പെട്ട പഠന സംഘമാണ് നിർണായക കണ്ടെത്തൽ നടത്തിയത്. കൊവിഡ് ഒരു തവണ വന്ന് ഭേദമായവര്ത്ത് അപൂർവമായിട്ടാണ് രണ്ടാമതും രോഗം വരുന്നത്. ഇന്ത്യ അടക്കം നാല് രാജ്യങ്ങളിൽ മാത്രമാണ് രോഗം രണ്ടാമതും കണ്ടെത്തിയത്. കൊവിഡ് ഡ്യൂട്ടിയിൽ ഉള്ള ആരോഗ്യ പ്രവർത്തകരുടെ കാര്യത്തിൽ കൂടുതൽ കരുതൽ വേണമെന്നും പഠനം നിര്‍ദ്ദേശിക്കുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News