24.7 C
Kottayam
Friday, May 17, 2024

കൊവിഡ് പ്രതിരോധ മരുന്ന് പരീക്ഷണം ആരംഭിച്ചു; ലോകരാജ്യങ്ങള്‍ ആകാംക്ഷയില്‍

Must read

കാന്‍ബറ: ലോകാത്തിന് തന്നെ ഭീഷണിയായി കൊവിഡ് വൈറസ് പടര്‍ന്ന് പിടിക്കുമ്പോള്‍ പ്രതിരോധമരുന്ന് കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് ശാസ്ത്ര ലോകം. രാജ്യ-ഭാഷാ ഭേദമന്യേ ശാസ്ത്രജ്ഞര്‍ ഇതിനായ് ഒരുമിച്ചു പരിശ്രമിക്കുകയാണ്. കൊവിഡ് വൈറസ് ബാധക്കെതിരായ പ്രതിരോധ മരുന്നിന്റെ പരീക്ഷണം ഓസ്‌ട്രേലിയന്‍ നാഷണല്‍ ഏജന്‍സി ആരംഭിച്ചുവെന്നതാണ് ഈ രംഗത്തെ ഇപ്പോഴത്തെ സുപ്രധാന നീക്കം.

<p>പ്രാഥമിക ഘട്ട പരീക്ഷണമാണ് ആരംഭിച്ചിരിക്കുന്നതെന്ന് കോമണ്‍വെല്‍ത്ത് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍(സിഎസ്‌ഐആര്‍ഒ) അറിയച്ചതായി വാര്‍ത്താ ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. മൂന്നാഴ്ച നീളുന്നതായിരിക്കും പ്രാഥമിക പരീക്ഷണം. മെല്‍ബണില്‍ നിന്നു 75 കിലോമീറ്റര്‍ ജീലോംഗിലെ ഓസ്‌ട്രേലിയന്‍ ആനിമല്‍ ഹെല്‍ത്ത് ലബോറട്ടറിയിലാണ് പരീക്ഷണം നടത്തുന്നത്. പ്രതിരോധ മരുന്ന് ഫലപ്രദമാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍.</p>

<p>കഴിഞ്ഞ ജനുവരിയിലാണ് സിഎസ്‌ഐആര്‍ഒ കൊവിഡ് പ്രതിരോധ മരുന്നിനുള്ള പരീക്ഷണം ആരംഭിച്ചത്. പ്രതിരോധ മരുന്ന് വികസിപ്പിക്കുന്ന ആഗോള കൂട്ടായ്മയായ കൊയിലേഷന്‍ ഓഫ് എപിഡെമിക് പ്രിപ്പേര്‍ഡ്‌നെസ് ഇന്നവേഷന്‍സുമായി സഹകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. പ്രതിരോധ മരുന്നിന്റെ പരീക്ഷണം ഏറെ നിര്‍ണായകമായിരിക്കും.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week