33.4 C
Kottayam
Sunday, May 5, 2024

കൊവിഡ് രാേഗികൾ : കോട്ടയം, എറണാകുളം

Must read

എറണാകുളം:ജില്ലയിൽ ഇന്ന് 12 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• ജൂൺ 13 ന് കുവൈറ്റ് – കൊച്ചി വിമാനത്തിലെത്തിയ 56 വയസുള്ള വല്ലാർപാടം സ്വദേശി, ജൂൺ 20 ന് റിയാദ് – കൊച്ചി വിമാനത്തിലെത്തിയ 34 വയസുള്ള ഗർഭിണിയായ ആരക്കുഴ സ്വദേശിനി, ജൂൺ 27 ഡൽഹിയിൽ നിന്ന് വിമാനമാർഗം എത്തിയ 24 വയസുള്ള കവളങ്ങാട് സ്വദേശിനി.

• ജൂൺ 21 ന് രോഗം സ്ഥിരീകരിച്ച നായരമ്പലം സ്വദേശിയുടെ ഭാര്യക്കും ( 38 വയസ്സ്) മകനും (3 വയസ്സ്) ഇന്ന് രോഗം സ്ഥിരീകരിച്ചു.

• ജൂൺ 27ന് രോഗം സ്ഥിരീകരിച്ച ഇലക്ട്രിക്കൽ സ്ഥാപനത്തിലെ ജീവനക്കാരനായ തൃശൂർ സ്വദേശിയുടെ സഹപ്രവർത്തകനായ 43 വയസുള്ള പച്ചാളം സ്വദേശി. ഇതേ സ്ഥാപനത്തിനടുത്ത് ഗോഡൗണുള്ളതും ടി ഡി റോഡിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിലെ വ്യപാരിയായ 66 വയസുള്ള തോപ്പുംപടി സ്വദേശി, ഇദ്ദേഹത്തിന്റെ ഭാര്യ (58 വയസ്സ്), മകൻ (26 വയസ്സ്), മരുമകൾ (21 വയസ്സ്), കൂടാതെ ഇതേ സഥാപനത്തിലെ ജീവനക്കാരിയായ 22 വയസുള്ള എളംകുന്നപ്പുഴ സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചു.

• ജൂൺ 28 ന് റോഡ് മാർഗം ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലെത്തിയ ഡോക്ടറായ 43 വയസുള്ള കർണാടക സ്വദേശിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹം അതെ ആശുപത്രിയിൽ ചികിത്സയിലാണ്.

• മാർക്കറ്റിലെ വ്യാപാരസ്ഥാപങ്ങളിലെ ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇവിടെ നിന്നുള്ള ആളുകളുടെ സ്രവപരിശോധന പുരോഗമിക്കുന്നു. ഇന്ന് മൊബൈൽ മെഡിക്കൽ ടീം 26 പേരുടെ സാമ്പിളുകൾ പരിശോധയ്ക്കായി ശേഖരിച്ചു. സാമ്പിൾ ശേഖരിക്കുന്നത് നാളെയും തുടരും.

• ജൂൺ 13 ന് രോഗം സ്ഥിരീകരിച്ച മൂന്നര വയസുള്ള പല്ലാരിമംഗലം സ്വദേശിയായ കുട്ടി ഇന്ന് രോഗമുക്തി നേടി. കുട്ടിയുടെ അമ്മ ജൂൺ 25 ന് രോഗമുക്തയായിരുന്നു.

കോട്ടയം

കോട്ടയം : ജില്ലയില്‍ നാലു പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍നിന്ന് ജൂണ്‍ 15ന് എത്തി പത്തനംതിട്ട ജില്ലയിലെ കുന്നന്താനത്ത് നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പായിപ്പാട് സ്വദേശി (29), കുവൈറ്റില്‍നിന്ന് ജൂണ്‍ 16ന് എത്തി ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന പൂഞ്ഞാര്‍ സ്വദേശി(25), മുബൈയില്‍നിന്ന് ജൂണ്‍ 20ന് എത്തി തെങ്ങണയിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പായിപ്പാട് സ്വദേശി(22), ഡല്‍ഹിയില്‍നിന്ന് ജൂണ്‍ 20ന് എത്തി ചങ്ങനാശേരിയിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന വാകത്താനം സ്വദേശിനി(29) എന്നിവര്‍ക്കാണ് രോഗം ബാധിച്ചത്.

കോട്ടയം ജില്ലക്കാരായ 107 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇതില്‍ 40 പേര്‍ പാലാ ജനറല്‍ ആശുപത്രിയിലും 34 പേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 28 പേര്‍ കോട്ടയം ജനറല്‍ ആശുപത്രിയിലും മൂന്നു പേര്‍ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും രണ്ടു പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ്.

ജില്ലയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആറു പേര്‍ കോവിഡ് ഭേദമായതിനെത്തുടര്‍ന്ന് ആശുപത്രി വിട്ടു. പാലാ ജനറല്‍ ആശുപത്രിയില്‍നിന്നാണ് ഇവരെ ഡിസ്ചാര്‍ജ് ചെയ്തത്

രോഗമുക്തരായവര്‍
——
1. ഡല്‍ഹിയില്‍നിന്ന് എത്തി ജൂണ്‍ 20ന് രോഗം സ്ഥിരീകരിച്ച വയനാട് സ്വദേശിനി(24)

2. കുവൈറ്റില്‍നിന്ന് എത്തി ജൂണ്‍ 20ന് രോഗം സ്ഥിരീകരിച്ച കറുകച്ചാല്‍ മാന്തുരുത്തി സ്വദേശി(36)

3. മുംബൈയില്‍നിന്ന് എത്തി ജൂണ്‍ 20ന് രോഗം സ്ഥിരീകരിച്ച മണിമല സ്വദേശിനി(25)

4. മുംബൈയില്‍നിന്നെത്തി ജൂണ്‍ 20ന് രോഗം സ്ഥിരീകരിച്ച കറുകച്ചാല്‍ സ്വദേശി(25)

5. കുവൈറ്റില്‍നിന്ന് എത്തി ജൂണ്‍ 21ന് രോഗം സ്ഥിരീകരിച്ച കൂട്ടിക്കല്‍ സ്വദേശി(65)

6. മസ്കറ്റില്‍നിന്ന് എത്തി ജൂണ്‍ 22ന് രോഗം സ്ഥിരീകരിച്ച ചങ്ങനാശേരി ചീരഞ്ചിറ സ്വദേശിനി(59)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week