സംസ്ഥാനത്ത് ഇന്ന് 151 പേർക്ക് കാെവിഡ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 151 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇവരില്‍ 86 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 81 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമെത്തി. 13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ്‌ രോഗം പകര്‍ന്നത്.

മലപ്പുറം – 34 , കണ്ണൂര്‍ – 27 , തൃശൂര്‍ – 18 , പാലക്കാട്‌ – 17 , എറണാകുളം – 12 , കാസര്‍ഗോഡ്‌ – 10 , ആലപ്പുഴ – 8 , പത്തനംതിട്ട – 6 , കോഴിക്കോട് – 6 , തിരുവനന്തപുരം – 4 , കോട്ടയം – 4 , കൊല്ലം – 3 , വയനാട് – 3 , ഇടുക്കി – 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 131 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കൊല്ലം – 21 , തൃശൂര്‍ – 16 , കാസര്‍ഗോഡ്‌ – 16 , കോഴിക്കോട് – 15 , കണ്ണൂര്‍ – 13 , മലപ്പുറം – 12 , പാലക്കാട്‌ – 11 , ആലപ്പുഴ – 9 , കോട്ടയം – 6 , പത്തനംതിട്ട – 5 , തിരുവനന്തപുരം – 3 , ഇടുക്കി – 2 , വയനാട് – 2 , എറണാകുളം – 1 എന്നിങ്ങനെയാണ് ഫലം നെഗറ്റീവായത്.

ജൂണ്‍ 27 ന് ആത്മഹത്യ ചെയ്ത കോഴിക്കോട് നടക്കാവ് സ്വദേശി കൃഷ്ണന്റെ പരിശോധന ഫലം പോസിറ്റീവായി.

2130 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ 4593 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,87,219 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2831 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 390 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 6564 സാമ്പിളുകളാണ് പരിശോധിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News