24.5 C
Kottayam
Friday, June 5, 2026

ചൈനയ്ക്ക് മേല്‍ അമേരിക്കയുടെയും ഡിജിറ്റല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക്,രണ്ട് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി യു.എസ്

Must read

വാഷിങ്ടണ്‍: ചൈനയ്ക്ക് ഇരുട്ടടി നല്‍കി ഇന്ത്യയ്ക്ക് പിന്നാലെ അമേരിക്കയും , ചൈനീസ് ഡിജിറ്റല്‍ ഉത്പന്നങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അമേരിക്ക.വാവേയ്, സിറ്റിഇ എന്നീ രണ്ട് ചൈനീസ് ഉത്പന്നങ്ങള്‍ക്കാണ് ഇത്തരത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.ദേശീയ സുരക്ഷാ ഭീഷണിയെ തുടര്‍ന്നാണ് അമേരിക്ക ഇത്തരത്തില്‍ ഒരു കടുത്ത തീരുമാനമെടുത്തിരിക്കുന്നത്. യുഎസിന്റെ ഫെഡറല്‍ കമ്യൂണിക്കേഷന്‍ കമ്മിഷനാണ് (എഫ്സിസി) നിര്‍ണ്ണായകമായ തീരുമാനമെടുത്തിരിക്കുന്നത്.കഴിഞ്ഞ ദിവസം ഇന്ത്യ ചൈനയുടെ 59 മൊബൈല്‍ ആപ്പുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയുള്ള അമേരിക്കയുടെ നിലപാട് ശ്രദ്ധേയമാണ്.

രാജ്യസുരക്ഷാ ഭീഷണി ഉന്നയിച്ചാണ് ഈ ടെലിക്കോം കമ്ബനികള്‍ക്ക് അമേരിക്ക വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.യുഎസിന്റെ ഫെഡറല്‍ കമ്യൂണിക്കേഷന്‍ കമ്മീഷന്റെ പബ്ലിക്ക് സെക്യൂരിറ്റി ആന്റ് ഹോംലാന്റ് സെക്യൂരിറ്റി ബ്യൂറോ നടത്തിയ പഠനത്തിലാണ് വാവേയ് ടെക്നോളജീസ് കമ്ബനി ആന്റ് സിറ്റിഇ കോര്‍പ്പറേഷന്‍ രാജ്യത്തിന് ഭീഷണിയാണെന്ന് കണ്ടെത്തിയത്.ഇതോടെ, യുഎസ് ഗവര്‍ണമെന്റ് ഫണ്ട് കൈപ്പറ്റുന്ന ഒരു അമേരിക്കന്‍ കമ്ബനിക്കും ഈ ടെലിക്കോം കമ്ബനികളില്‍ നിന്നും ഉത്പന്നങ്ങള്‍ വാങ്ങുവാന്‍ സാധിക്കില്ല.8.3 ബില്യണ്‍ അമേരിക്കന്‍ ഡോളറാണ് ഫണ്ട്. അതിനാല്‍ കമ്ബനികള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കാന്‍ തയ്യാറാകില്ലെന്ന് വിലയിരുത്തുന്നു.വിവരാവകാശ ശൃംഖലയിലൂടെ രാജ്യം നേരിടുന്ന സുരക്ഷാ ഭീഷണി ഒഴിവാക്കുന്നതിനുള്ള വലിയൊരു മുന്നേറ്റം എന്നാണ് യുഎസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ടെലികോം റെഗുലേറ്റര്‍ ഈ സംഭവത്തെക്കുറിച്ച് അഭിപ്രായപ്പെട്ടുന്നത്.

അമേരിക്കയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ രണ്ട് പ്രമുഖ കമ്പനികളും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായും ചൈനയുടെ സൈന്യവുമായും വളരെ അടുത്ത ബന്ധമുണ്ട്. ഇന്ത്യയും ചൈനയുമായുള്ള സംഘര്‍ഷത്തിന് പിന്നാലെ തിങ്കളാഴ്ച 59 ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യ വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. ടിക്ടോക്, യുസി ബ്രൗസര്‍, ഹലോ തുടങ്ങിയ ആപ്പുകളാണ് ഇന്ത്യ നിരോധിച്ചത്. രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും ഭീഷണിയാണ് ഈ ചൈനീസ് ആപ്പുകള്‍ എന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week