HealthKeralaNews

കൊവിഡ് ബാധിതയായ യുവതി ഒറ്റപ്രസവത്തിൽ നാല് കുട്ടികൾക്ക് ജന്മം നൽകി, കുട്ടികളുടെ ആരോഗ്യനിലയിങ്ങനെ

ലഖ്നൗ: കൊവിഡ് ബാധിതയായ യുവതി ഒറ്റപ്രസവത്തിൽ നാല് കുട്ടികൾക്ക് ജന്മം നൽകി. ഉത്തർ പ്രദേശിലെ ഗൊരഖ്പുരിലെ ബിആർഡി മെഡിക്കൽ കോളജിലാണ് സംഭവം. ഒരുകുട്ടിക്ക് ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ഗൗരി ബസാർ ഗ്രാമത്തിലെ 26കാരിയാണ് നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്.

മറ്റ് മൂന്നു കുഞ്ഞുങ്ങൾക്കും അമ്മയ്ക്കും​ ആരോഗ്യപ്രശ്​നങ്ങൾ ഇല്ലെന്നും അവർ ആരോ​ഗ്യത്തോടെ ഇരിക്കുന്നുവെന്നും മെഡിക്കൽ കോളജ്​ പ്രിൻസിപ്പൽ ഗണേഷ് കുമാർ അറിയിച്ചു.

ചൊവ്വാഴ്​ച രാത്രിയാണ് കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് യുവതിയെ മെഡിക്കൽ കോളജിലെ ട്രോമ സെൻററിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ബുധനാഴ്​ച യുവതി നാല് കുഞ്ഞുങ്ങൾക്ക്​ ജന്മം നൽകുകയായിരുന്നു. 980 ഗ്രാം മുതൽ 1.5 കിലോ​ഗ്രാം വരെയാണ്​ കുഞ്ഞുങ്ങളുടെ തൂക്കം.

ഇത്തരം കേസുകൾ അപൂർവ്വമാണെന്നും വെല്ലുവിളി നിറഞ്ഞതായിരുന്നു പ്രസവ ശുശ്രൂഷയെന്നും ഗണേഷ് കുമാർ പറഞ്ഞു. നാലു കുഞ്ഞുങ്ങളുടെയും സാമ്പിളുകൾ കൊവിഡ്​ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker