26.9 C
Kottayam
Thursday, May 16, 2024

കൊവിഡ് ലോക്ക് ഡൗണ്‍,അവശ്യ സേവനങ്ങളുടെ പട്ടികയായി

Must read

തിരുവനന്തപുരം: കോവിഡ് 19: അവശ്യസേവനങ്ങളെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അവശ്യസേവനങ്ങളെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായി.

പലചരക്ക് സാധനങ്ങള്‍, പാനീയങ്ങള്‍, ഫലങ്ങള്‍, പച്ചക്കറികള്‍, കുടിവെള്ളം, ഭക്ഷ്യസംസ്‌കരണശാലകള്‍, േെപ്രടാള്‍, സി. എന്‍. ജി, ഡീസല്‍ പമ്പുകള്‍, പാല്‍ സംസ്‌കരണ കേന്ദ്രങ്ങള്‍, ഡെയ്റി യൂണിറ്റുകള്‍, ഗാര്‍ഹിക – വാണിജ്യ എല്‍. പി. ജി വിതരണം, മെഡിക്കല്‍ സ്റ്റോറുകള്‍ വഴിയുള്ള മരുന്നുകളും മറ്റു ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങളും, ആരോഗ്യ സേവനം, മെഡിക്കല്‍ ആരോഗ്യ ഉപകരണങ്ങളുടെ ഉത്പാദനം.

ആശയവിനിമയം ഉറപ്പുവരുത്തുന്നതിനുള്ള ടെലികോം കമ്പനികള്‍ അവരുടെ ഏജന്‍സികള്‍, ബാങ്കുകളും എ. ടി. എമ്മുകളും, നെല്ല്, ഗോതമ്പ്, അരി എന്നിവയുടെ കയറ്റിറക്ക്, മെതിയന്ത്രത്തിന്റെ ഉപയോഗം, ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിക്കുന്നതിന് ആവശ്യമായ വസ്തുക്കളുടെയും മറ്റു സേവനങ്ങളുടെയും നീക്കം, ജില്ലാ മജിസ്ട്രേറ്റുമാര്‍ നിശ്ചയിക്കുന്ന മറ്റു അവശ്യ സാധനങ്ങള്‍, കാലിത്തീറ്റ വിതരണം, ഐ. ടി, നെറ്റ്വര്‍ക്കിംഗ്, യു. പി. എസ്. ഉള്‍പ്പെടെയുള്ള ഐ. ടി അനുബന്ധ സേവനങ്ങള്‍, അടിസ്ഥാന സൗകര്യങ്ങളുടെ അറ്റകുറ്റപ്പണികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന, ഐ. ടി വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുള്ള, ഐ. ടി കമ്പനികള്‍, ഭക്ഷ്യഉത്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളുടെ ഹോം ഡെലിവറി നടത്തുന്ന സംവിധാനങ്ങള്‍ എന്നിവയെ ഉള്‍പ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week