24.1 C
Kottayam
Friday, June 5, 2026

കേരളത്തില്‍ പകുതിയിലേറെയും തീവ്രവ്യാപന വകഭേദം വന്ന വൈറസ്; ഇരട്ട മാസ്‌ക് നിര്‍ബന്ധം

Must read

ന്യൂഡല്‍ഹി: കേരളത്തില്‍ പകുതിയില്‍ കൂടുതലും കൊറോണ വൈറസിന്റെ തീവ്രവ്യാപനശേഷിയുള്ള ഇന്ത്യന്‍ വകഭേദം (ബി.1.1.617.2) ആണെന്ന് ജനിതപഠനം. ഒമ്പത് ജില്ലകളില്‍ നിന്നായി ഏപ്രിലില്‍ ശേഖരിച്ച സാംപിളുകളുടെ ഫലമാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജി (ഐജിഐബി) കേരളത്തില്‍ നിന്ന് മാര്‍ച്ചില്‍ ശേഖരിച്ച സാംപിളുകള്‍ ജനിതശ്രേണീകരണം നടത്തിയപ്പോള്‍ യുകെ വകഭേദം പ്രബലമെന്നാണ് കണ്ടെത്തിയിരുന്നത്. ഇന്ത്യന്‍ വകഭേദം മാര്‍ച്ചില്‍ കേരളത്തില്‍ 7.3 ശതമാനം മാത്രമായിരുന്നു.

ഇതിന് ബി.1.1.617 എന്നാണ് പേരിട്ടിരുന്നത്. എന്നാല്‍ ഈ വകഭേദത്തില്‍ ജനിതകമാറ്റങ്ങള്‍ ദൃശ്യമായതിനാല്‍ ഇതിനെ മൂന്നായി തിരിച്ചിട്ടുണ്ട്. ഇതില്‍ ബി.1.1.617.2 ആണ് രാജ്യത്ത് കൂടുതലായും കാണുന്നത്. കോട്ടയം ജില്ലയില്‍ ഏറെയും ഈ വകഭേദമാണ്. തീവ്രവ്യയാപനശേഷിയില്‍ യുകെ വകഭേദത്തേക്കാള്‍ മുന്നിലാണിത്. ഇരട്ടമാസ്‌കും വാക്സിനേഷനും ഉള്‍പ്പടെയുള്ള നടപടികളിലൂടെയാണ് ഇതിനെ നേരിടേണ്ടത്.

ഈ വകഭേദം വാക്സിന്‍ ഫലപ്രാപ്തി കുറയ്ക്കും എന്ന് സൂചനകളുണ്ടെങ്കിലും പ്രശ്‌നകാരികളായ ദക്ഷിണാഫ്രിക്കന്‍, ബ്രസീല്‍ വകഭേദങ്ങള്‍ക്കുള്ളത്ര ഗൗരവമായ തോതിലില്ല.വാക്സീന്‍ സ്വീകരിക്കുന്നവരെ ഈ വകഭേദം ബാധിക്കുന്നതിന്റെ തോതും കുറവാണ്. ഇതിന് ബി.1.1.617.1 നെപ്പോലെ ശരീരത്തിന്റെ പ്രതിരോധശേഷി മറി കടക്കാനുള്ള ഇമ്യൂണ്‍ എസ്‌കേപ്പ് ശേഷിയില്ല.

- Advertisement -

കോഴിക്കോട്,എറണാകുളം,കാസര്‍കോട്,കൊല്ലം,കോട്ടയം,പാലക്കാട്,പത്തനംതിട്ട,തിരുവനന്തപുരം ജില്ലകളില്‍ നിന്നുള്ള സാംപിളുകള്‍ പഠിച്ചതില്‍ നിന്നുള്ള ഫലമാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്.ഇടുക്കി, കാസര്‍കോട് ജില്ലകളില്‍ യുകെ വകഭേദം ഇപ്പോഴും പ്രബലമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

Popular this week