24.8 C
Kottayam
Thursday, June 4, 2026

കേരളത്തില്‍ കൊവിഡ് ബാധിക്കുന്നവരില്‍ നാലില്‍ മൂന്നു ശതമാനം പുരുഷന്മാര്‍; കൂടുതല്‍ പേര്‍ക്കും രോഗലക്ഷണം തെണ്ടവേദന

Must read

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് ബാധിക്കുന്നവരില്‍ നാലില്‍ മൂന്നു ശതമാനവും പുരുഷന്മാരെന്ന് റിപ്പോര്‍ട്ട്. ആരോഗ്യ വകുപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. രോഗബാധിതരില്‍ 73.4% പേര്‍ പുരുഷന്മാരും 26.6% സ്ത്രീകളുമാണ്. കൂടുതല്‍ പേര്‍ക്കും രോഗലക്ഷണം തൊണ്ടവേദനയെന്നും റിപ്പോര്‍ട്ടിലുണ്ട്.

സംസ്ഥാനത്തെ കൊവിഡ് സ്ഥിതിയെക്കുറിച്ച് പഠന റിപ്പോര്‍ട്ട് വേണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടിരുന്നു. കൊവിഡ് ആദ്യം സ്ഥിരീകരിച്ച 500 പേരിലായിരുന്നു പഠനം. 71.2% ശതമാനം രോഗികളും പതിനൊന്നിനും നാല്‍പതിനും ഇടയില്‍ പ്രായമുള്ളവരാണ്. 10 വയസിനു താഴെ 4.4% വും. മരണ നിരക്ക് 0.6 ശതമാനത്തിനടുത്തു മാത്രം.

കൂടുതല്‍ പേര്‍ക്കും രോഗലക്ഷണം തൊണ്ട വേദനയാണ്. ചുമയും പനിയുമാണ് തൊട്ടു പിന്നില്‍. പത്തു ശതമാനത്തോളം പേരുടെ രോഗലക്ഷണം ശരീരവേദനയും തലവേദനയുമായിരുന്നു. രോഗബാധിതരില്‍ 42 ശതമാനത്തിന് രോഗലക്ഷണമുണ്ടായിരുന്നില്ല. 58 ശതമാനം പേര്‍ക്ക് രോഗലക്ഷണം പ്രകടമായിരുന്നു. ഗുരുതര രോഗലക്ഷണമുള്ളവര്‍ 4 ശതമാനത്തിനടുത്തു മാത്രം.

12.17 ശതമാനത്തോളം ആള്‍ക്കാര്‍ക്ക് മറ്റ് രോഗങ്ങള്‍, പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയവ ഉണ്ടായിരുന്നു. രോഗലക്ഷണം കണ്ടതുമുതല്‍ ചികിത്സ ആരംഭിക്കാന്‍ എടുത്ത സമയദൈര്‍ഘ്യം 3 ദിവസത്തില്‍ താഴെയാണ്. ആര്‍ ടി പി സി ആര്‍ നെഗറ്റീവ് ആകുവാന്‍ എടുത്തത് ഏതാണ്ട് 13 ദിവസവും ആശുപത്രിയില്‍ കിടക്കേണ്ടി വന്നത് 14 ദിവസവും ആണെന്ന് കണ്ടെത്തി. ഐസിയു വേണ്ടി വന്നത് ഒരു ശതമാനം രോഗികള്‍ക്ക് മാത്രമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week