24.7 C
Kottayam
Sunday, May 19, 2024

പത്മനാഭസ്വാമി ക്ഷേത്ര ഭരണാവകാശം; രാജകുടുംബത്തിന്റെ അവകാശം സുപ്രീം കോടതി ശരിവെച്ചു

Must read

ന്യൂഡല്‍ഹി: ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭരണം സംബന്ധിച്ച അവകാശം ജില്ലാ ജഡ്ജി അദ്ധ്യക്ഷനായ താല്‍ക്കാലിക സമിതിക്ക്. ഭരണ പരമായ കാര്യങ്ങളില്‍ രാജകുടുംബത്തിന്റെ അവകാശം സുപ്രീംകോടതി ശരിവെച്ചു. തിരുവിതാംകൂര്‍ രാജകുടുംബം നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസുമാരായ യു.യു. ലളിത്, ഇന്ദു മല്‍ഹോത്ര എന്നിവരുടെ ബെഞ്ചാണ് വിധിപറഞ്ഞത്. ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന കേരള ഹൈക്കോടതിയുടെ 2011-ലെ വിധിക്കെതിരേയായിരുന്നു രാജകുടുംബം സുപ്രീംകോടതിയില്‍ എത്തിയത്. പുതിയ സമിതി വരും വരെ താല്‍ക്കാലിക ഭരണസമിതി തുടരും.

ശ്രീപത്മനാഭസ്വാമി ക്ഷേത്രം രാജാവിന്റെ അനന്തരാവകാശിക്ക് കൈമാറാന്‍ വ്യവസ്ഥയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് 2011ല്‍ കേരള ഹൈക്കോടതി ഉത്തരവിട്ടത്. ഇക്കാര്യത്തില്‍ സുപ്രീംകോടതി പുതിയ വിധി തന്നെ പുറപ്പെടുവിക്കുകയായിരുന്നു. ക്ഷേത്ര സമിതിക്ക് ജില്ലാ നോട്ടത്തിലുള്ള സമിതിയുടെ പ്രവര്‍ത്തനം തുടരുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന കേരള ഹൈക്കോടതിയുടെ 2011-ലെ വിധിക്കെതിരേയായിരുന്നു രാജകുടുംബം സുപ്രീംകോടതിയില്‍ എത്തിയത്. ക്ഷേത്രത്തിന്റെ ഭരണവും ആസ്തിയും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നായിരുന്നു ഹൈക്കോടതി വിധി. ക്ഷേത്രം രാജാവിന്റെ അനന്തരാവകാശിക്ക് കൈമാറാന്‍ വ്യവസ്ഥയില്ലെന്നും വിധിച്ചിരുന്നു. എന്നാല്‍ പുതിയ വിധി അനുസരിച്ച് ക്ഷേത്രത്തിന്മേലുള്ള അവകാശം രാജകുടുംബത്തിന് ഇല്ലാതാകുന്നില്ല എന്നാണ് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത്.

ക്ഷേത്ര ഭരണത്തിനായി പ്രത്യേക സമിതി രൂപീകരിക്കണമെന്ന ശുപാര്‍ശ രാജകുടുംബവും സര്‍ക്കാരും പറഞ്ഞിരുന്നു. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ക്ഷേത്ര ഭരണത്തിനായി അഞ്ചംഗ സമിതി രൂപീകരിക്കണമെമെന്നായിരുന്നു രാജകുടുംബം വാദിച്ചത്. സമിതിയുടെ അദ്ധ്യക്ഷനെ തീരുമാനിക്കാനുള്ള അവകാശം കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിനായിരിക്കണം എന്നും പറഞ്ഞു.

ക്ഷേത്ര സ്വത്തിലല്ല, ഭരണപരമായ അവകാശം മാത്രമാണ് ഉന്നയിക്കുന്നതെന്ന് രാജകുടുംബം വാദിച്ചു. അതേസമയം ഗുരുവായൂര്‍ മാതൃകയില്‍ പത്മനാഭസ്വാമി ക്ഷേത്രത്തിനായി ബോര്‍ഡ് രൂപീകരിക്കാന്‍ തയ്യാറാണെന്നും എട്ടംഗ ഭരണസമിതി രൂപീകരിക്കണമെന്ന ആവശ്യമാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. രാജകുടുംബാംഗങ്ങളുടെ അപ്പീലില്‍ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. കഴിഞ്ഞവര്‍ഷം ഏപ്രിലിലാണ് കേസ് വിധിപറയാന്‍ മാറ്റിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week