കഞ്ചാവ് കേസ് പ്രതിക്ക് കൊവിഡ്; എസ്.ഐ ഉള്‍പ്പെടെ 15 പോലീസുകാര്‍ ക്വാറന്റൈനില്‍

കൊച്ചി: കഞ്ചാവ് കേസിലെ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചേരാനല്ലൂര്‍ പോലീസ് സ്റ്റേഷനിലെ എസ്.ഐ ഉള്‍പ്പെടെ 15 പോലീസുകാര്‍ ക്വാറന്റൈനില്‍. കഞ്ചാവുകേസുമായി ബന്ധപ്പെട്ട് ജൂലൈ ഒന്‍പതിന് അറസ്റ്റ് ചെയ്ത പ്രതിക്കാണ് നിരീക്ഷണത്തില്‍ കഴിയവെ കൊവിഡ് സ്ഥിരീകരിച്ചത്.

ചേരാനല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ അന്നേ ദിവസം സ്റ്റേഷനില്‍ താമസിപ്പിക്കുകയും 10ന് കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു. റിമാന്‍ഡ് ചെയ്ത പ്രതിയെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി കൊവിഡ് പരിശോധന നടത്തിയപ്പോഴാണ് ഫലം പോസിറ്റീവായത്. ഇതോടെയാണ് പോലീസുകാര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News