വാഷിംഗ്ടണ്‍ ഡിസി: കൊവിഡ് മഹാമാരി രണ്ടാം വര്‍ഷത്തിന്റെ അവസാനത്തോട് അടുക്കുമ്പോള്‍ യുഎസില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടു ലക്ഷം പിന്നിട്ടു. നോര്‍ത്ത് ഡക്കോട്ടയും അലാസ്കയും ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളിലെ മുഴുവന്‍ ജനസംഖ്യയേക്കാള്‍ കൂടുതലാണ് ഈ കണക്കെന്ന് ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി വ്യക്തമാക്കുന്നു.
കൊവിഡ് ബാധിച്ച് മരിച്ചവരില്‍ എഴുപത്തിയഞ്ച് ശതമാനം ആളുകളും അല്ലെങ്കില്‍ ഇതുവരെ മരിച്ച എട്ടുലക്ഷം ജനങ്ങളില്‍ ആറു ലക്ഷത്തോളം പേരും 65 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവരാണ്. 2020 ഫെബ്രുവരിയില്‍ യുഎസില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത കൊറോണ വൈറസ് മരണത്തിന് ശേഷം ഈ രാജ്യത്തെ വൈറസിന്റെ മരണസംഖ്യ മൂന്ന് മാസത്തിനുള്ളില്‍ 100,000 ആളുകളില്‍ എത്തി.
2021ല്‍ മാത്രം നാലര ലക്ഷം പേര് മരിച്ചു. ഈ ഏറ്റവും പുതിയ ഒരു ലക്ഷം മരണങ്ങളും 11 ആഴ്ചയ്ക്കുള്ളില്‍ സംഭവിച്ചതാണ്. ഒക്ടോബര്‍ ആദ്യം മുതല്‍ രാജ്യത്തിന്റെ മധ്യഭാഗത്ത് പെന്‍സില്‍വാനിയ മുതല്‍ ടെക്സസ്, മൗണ്ടന്‍ വെസ്റ്റ്, മിഷിഗണ്‍ വരെ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു. മരണങ്ങളുടെ വേഗത ഒരിക്കല്‍ കൂടി വേഗത്തില്‍ നീങ്ങുന്നു എന്നതിന്റെ സൂചനയാണിത്.
മരണപ്പെട്ടവരില്‍ ഭൂരിഭാഗവും വാക്സിന് സ്വീകരിക്കാത്തവരാണ്. സമ്പൂര്‍ണ വാക്സിനേഷന് എടുക്കാത്ത ആളുകളില്‍ കൊവിഡ് -19 ല്‍ നിന്ന് മരിക്കാനുള്ള സാധ്യത 14 മടങ്ങ് കൂടുതലാണ്. രാജ്യത്തെ 332 ദശലക്ഷം ആളുകളില്‍ 60 ശതമാനത്തിലധികം ആളുകള്‍ ഇപ്പോള്‍ പൂര്‍ണമായും വാക്സിനേഷന് എടുത്തിട്ടുണ്ട്.