24.1 C
Kottayam
Friday, June 5, 2026

വിവാഹം കഴിഞ്ഞ് 28-ാം ദിവസം ഭർത്താവിനെ കൊല്ലാൻ ക്വട്ടേഷൻ; ‘ഓപ്പറേഷൻ’ പാളി; നവവധു ജീവനൊടുക്കി

Must read

തേനി: വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുന്‍പേ ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ ഭാര്യ ജീവനൊടുക്കി.

തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ കമ്ബത്താണ് സംഭവം. കമ്ബം സ്വദേശി ഭുവനേശ്വരി(21) യാണ് ആത്മഹത്യ ചെയ്തത്. യുവതി ഭര്‍ത്താവ് ഗൗതമിനെ (24) കൊലപ്പെടുത്താനാണ് ക്വട്ടേഷന്‍ നല്‍കിയത്.

വധശ്രമത്തില്‍ നിന്നു രക്ഷപ്പെട്ട ഭര്‍ത്താവ് ഗൗതം പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് അന്വേഷണത്തിനൊടുവില്‍ ക്വട്ടേഷന്‍ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ താനും താനും പിടിയിലാകുമെന്നു ഭയന്ന് യുവതി വീടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി.

ജോലിക്ക് പോകാന്‍ കഴിയില്ലെന്ന് ആശങ്ക

- Advertisement -

നവംബര്‍ പത്തിനായിരുന്നു കമ്ബം ഉലകത്തേവര്‍ തെരുവില്‍ താമസിക്കുന്ന ഗൗതവുമായി ഭുവനേശ്വരിയുടെ വിവാഹം നടന്നത്. കേബിള്‍ ടിവി ജീവനക്കാരനാണ് ഗൗതം. സ്‌പോര്‍ട്‌സിനോട് കമ്ബമുണ്ടായിരുന്ന ഭുവനേശ്വരി നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. സ്‌പോര്‍ട്‌സ് പരിശീലനം കഴിഞ്ഞ് സേനയില്‍ ചേരാനുള്ള പരീക്ഷകള്‍ക്ക് കാത്തിരിക്കുന്നതിനിടെയായിരുന്നു വീട്ടുകാര്‍ വിവാഹം നടത്തിയത്. ഇതോടെ ജോലിക്ക് പോകാന്‍ കഴിയില്ലെന്ന് കരുതി ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

- Advertisement -

കേരള രജിസ്‌ട്രേഷനിലുള്ള കാര്‍ വാങ്ങി

ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍, പരിശീലനക്ലാസ്സില്‍ ഒപ്പമുണ്ടായിരുന്ന തേനി ഹനുമണ്ഡന്‍പെട്ടി സ്വദേശി നിരഞ്ജന്‍ രാജിനെ (ആന്റണി-20) ഭുവനേശ്വരി സമീപിച്ചു. മൂന്നുപവന്റെ സ്വര്‍ണമാല പണയം വച്ച്‌ 75,000 രൂപയും നല്‍കി. ഈ പണം ഉപയോഗിച്ച്‌ നിരഞ്ജന്‍ കേരള രജിസ്‌ട്രേഷനിലുള്ള ഒരു കാര്‍ വാങ്ങി.

തേക്കടിയിലെ കാഴ്ച കാണല്‍

- Advertisement -

ക്വട്ടേഷന്‍ സംഘവുമായി ചേര്‍ന്നു തീരുമാനിച്ച പദ്ധതിപ്രകാരം ഈ മാസം 2 ന് ഭര്‍ത്താവിനെയും കൂട്ടി ഭുവനേശ്വരി സ്‌കൂട്ടറില്‍ തേക്കടി സന്ദര്‍ശിച്ചു. കാഴ്ചകള്‍ കാണുന്നതിനെന്ന പേരില്‍ സ്‌കൂട്ടര്‍ റോഡരികില്‍ നിര്‍ത്തിച്ചു. അല്‍പദൂരം നടന്നു തിരികെ സ്‌കൂട്ടറിനടുത്തെത്തിയപ്പോള്‍ ടയര്‍ പഞ്ചറായതായി കണ്ടു. തുടര്‍ന്ന് ഗൗതം വാഹനം തള്ളിക്കൊണ്ട് മുന്നോട്ടു നടന്നു.

‘ഓപ്പറേഷന്‍’ പാളി

മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം ഈ സമയത്ത് കാറില്‍ എത്തിയ ക്വട്ടേഷന്‍ സംഘം സ്‌കൂട്ടറില്‍ ഇടിച്ചെങ്കിലും ഗൗതത്തിനെ കൊലപ്പെടുത്താനായില്ല. വാഹനം നിര്‍ത്തി ഇറങ്ങിയ സംഘം ഗൗതത്തിനെ മര്‍ദിച്ചു. ഇതിനിടെ മറ്റു വാഹനങ്ങള്‍ എത്തിയതോടെ സംഘം സ്ഥലത്തുനിന്നും കടന്നുകളഞ്ഞു. സംഭവത്തില്‍ ഗൗതം പരാതിയുമായി കമ്ബം പൊലീസിനെ സമീപിച്ചു.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ ക്വട്ടേഷന്‍ സംഘത്തിലെ നിരഞ്ജനു പുറമേ പ്രദീപ് (35), മനോജ് കുമാര്‍ (20), ആല്‍ബര്‍ട്ട് (28), ജയസന്ധ്യ (18) എന്നിവരും പിടിയിലായി. ഇവര്‍ പിടിയിലായതോടെ അന്വേഷണം തന്നിലേക്ക് എത്തുമെന്ന് വ്യക്തമായതോടെയാണ് ഭുവനേശ്വരി വീടിനുള്ളില്‍ ജീവനൊടുക്കിയത്. പണം കണ്ടെത്താന്‍ പണയം വച്ച സ്വര്‍ണ്ണം പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

Popular this week