ഉറങ്ങിക്കിടക്കവേ ട്രെയിനിന്റെ മുകളിലെ ബര്‍ത്തില്‍ നിന്നു വീണ് 72 കാരന്‍ മരിച്ചു

ചെന്നൈ: തീവണ്ടിയുടെ മുകളിലെ ബെര്‍ത്തില്‍ ഉറങ്ങിക്കിടക്കവേ താഴേക്ക് വീണ് എഴുപത്തിരണ്ടുകാരന്‍ മരിച്ചു. കാരൈക്കുടി സ്വദേശി നാരായണനാണ് മരിച്ചത്. തെങ്കാശി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ ചെന്നൈ മന്നഡിയില്‍ നിന്നുള്ള സംഘത്തിനൊപ്പം ചേരാനുള്ള യാത്രയ്ക്കിടെ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.

സിലമ്പ് എക്‌സ്പ്രസില്‍ രാത്രിയില്‍ കാരൈക്കുടിയില്‍നിന്നാണ് നാരായണന്‍ ട്രെയിനില്‍ കയറിയത്. പുലര്‍ച്ചെയോടെ ട്രെയിന്‍ ചെന്നൈ താംബരത്തിന് അടുത്തെത്തിയപ്പോഴാണ് സഹയാത്രികര്‍ ഇയാളെ വീണുകിടക്കുന്ന നിലയില്‍ കണ്ടത്. മൂക്കിന് സാരമായ പരിക്കേറ്റിരുന്നു.

ചെവിയില്‍ നിന്ന് രക്തം വാര്‍ന്നനിലയിലുമായിരുന്നു.ട്രെയിന്‍ താംബരം സ്റ്റേഷനില്‍ എത്തിയ ഉടന്‍ ഡോക്ടര്‍മാര്‍ പരിശോധിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. നാരായണന് താഴെയുള്ള ബര്‍ത്തായിരുന്നു അനുവദിച്ചിരുന്നതെന്നും എന്നാല്‍, ഇയാള്‍ ബെര്‍ത്ത് മാറി മുകളില്‍ കിടക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News