FeaturedHome-bannerKeralaNews

സംസ്ഥാനത്ത് 14 പേര്‍ക്ക് കൂടി കൊവിഡ് 19,ആരോഗ്യപ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് 14 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു.ഇതോടെ കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 105 ആയിമാറി.രോഗിയുമായി ഇടപഴകിയ ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.സംസ്ഥാനത്താകെ 72460 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 467 പേര്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്നു.ഇന്നു മാത്രം 164 പേരെ ആശുപത്രിയിലെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു

കാസറഗോഡ് 6, കോഴിക്കോട് 3, മലപ്പുറം 1, പാലക്കാട് 1, കോട്ടയം 1, എറണാകുളം 1, ആലപ്പുഴ 1 എന്നിങ്ങനേയാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ 109 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. അതില്‍ 3 പേര്‍ ആദ്യഘട്ടത്തില്‍ രോഗമുക്തി നേടിയിരുന്നു. കൂടാതെ കണ്ണൂര്‍ ജില്ലയില്‍ ചികിത്സയില്‍ ആയിരുന്ന ഒരാളെ ഡിസ്ചാര്‍ജ് ചെയ്തു. ഇതോടെ നിലവില്‍ 105 പേരാണ് രോഗം സ്ഥിരീകരിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

രോഗം സ്ഥിരീകരിച്ചവരില്‍ 8 പേരും ദുബായില്‍ നിന്ന് വന്നവരാണ്.ഒരാള്‍ ഖത്തറില്‍ നിന്നും മറ്റൊരാള്‍ യുകെയില്‍ നിന്നും വന്നു. 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.രാജ്യത്തെ തന്നെ കൊറോണ ബാധിതരുടെ ഏറ്റവും ഉയർന്ന സംഖ്യ ആണ് ഇത് .

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക് ഡൗണിന്റെ ഗൗരവം ഉള്‍ക്കൊണ്ടല്ല പലരും പെരുമാറുന്നതെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. സത്യവാങ്മൂലത്തില്‍ പറയുന്നതല്ല പുറത്തിറങ്ങാനുള്ള കാരണമെന്ന് പൊലീസിന് ബോധ്യപ്പെട്ടാല്‍ കര്‍ശന നടപടിയാണ് കാത്തിരിക്കുന്നത്. പൊലീസ് നടപടി ശക്തമാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കാസര്‍കോട് നിരീക്ഷണത്തിന് ഐജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെ ചുമതലപ്പെടുത്തി.

ടാക്‌സികള്‍ ഓട്ട എന്നിവ അടിയന്തരസാഹചര്യത്തില്‍ മാത്രമേ പോകാവൂ. സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവറെ കൂടാതെ മുതിര്‍ന്ന ഒരാള്‍ മാത്രമേ വരാന്‍ പാടുള്ളൂ. എന്തു തരം ഒത്തുചേരലായാലും അഞ്ചിലധികം പേര്‍ പൊതുസ്ഥലത്ത് ഒന്നിച്ചു കൂടാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സുഹൃത്തുകളുടെ വീട്ടില്‍ പോകുക, ക്ലബില്‍ പോകുക, വായനശാലയില്‍ പോകുക ഇതൊന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ പാടില്ല. നമ്മുടെ സംസ്ഥാനത്ത് ഡിപ്പാര്‍ട്ടമെന്റല്‍ സ്റ്റോറുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, പലചരക്ക്-പച്ചക്കറികടകള്‍, പാല്‍, മുട്ട, ഇറച്ചി എന്നിവ വില്‍ക്കുന്ന കടകളും ബേക്കറികളും ഉണ്ട്. ഇവയെല്ലാം രാവിലെ എഴ് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ പ്രവര്‍ത്തിക്കും. കാസര്‍?കോട് ജില്ലയില്‍ നേരത്തെ പ്രഖ്യാപിച്ച സമയം തന്നെ തുടരും.

സ്വകാര്യ വാഹനങ്ങളില്‍ ആളുകള്‍ കൂടുതലായി ഇറങ്ങുന്ന സാഹചര്യം ഇപ്പോള്‍ കാണുന്നുണ്ട്. അത്യാവശ്യ സാഹചര്യങ്ങളില്‍ മാത്രം പുറത്തിറങ്ങാനാണ് ഇപ്പോള്‍ അനുമതി. സ്വകാര്യ വാഹനങ്ങളില്‍ പോകുന്നവര്‍ എന്തിനാണ് യാത്ര എപ്പോള്‍ തിരിച്ചെത്തും ഏതു വാഹനം എന്നെല്ലാം വ്യക്തമാക്കുന്ന സത്യവാങ്മൂലം തയ്യാറാക്കാന്‍ ആലോചിക്കുന്നുണ്ട്. യാത്ര പോകുന്നവര്‍ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ തന്നെ അതു പൂരിപ്പിക്കണം.

ആളുകളുടെ അത്യാവശ്യത്തിനായാണ് കടകള്‍ തുറക്കുന്നത്. അല്ലാതെ ആഡംബരത്തിനും ആഘോഷത്തിനുമല്ല. സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ വരുന്നവര്‍ എത്രയും പെട്ടെന്ന് സാധനം വാങ്ങി മടങ്ങിപ്പോകണം. അനാവശ്യമായി അവിടെ കിടന്ന് കറങ്ങരുത്. ആളുകളുമായി നിശ്ചിത അകലം പാലിക്കണം.

ഈ സാഹചര്യം മുതലെടുക്കാം എന്ന് വ്യാപാരികള്‍ കരുതരുത്. സാധനങ്ങളുടെ വില കൂട്ടുകയോ സാധനങ്ങള്‍ പൂഴ്ത്തി വയ്ക്കുകയോ ചെയ്താല്‍ കര്‍ശന നടപടിയുണ്ടാവും. ഈ ഒരു പ്രവണത ചില കോണുകളില്ലെങ്കിലും ആരംഭിച്ചതായി ശ്ര?ദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇക്കാര്യം പരിശോധിക്കാന്‍ പ്രത്യേകം സംവിധാനം ശക്തിപ്പെടുത്തും. ഇത്തരം ആളുകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവും.

അവശ്യസര്‍വ്വീസുകള്‍ക്കായി പുറത്തിറങ്ങുന്നവര്‍ക്ക് പ്രത്യേക പാസ് നല്‍കും. മാധ്യമപ്രവര്‍ത്തകരും സര്‍ക്കാര്‍ ഉദ്യോ?ഗസ്ഥരും അവരവരുടെ കാര്‍ഡുകള്‍ തന്നെ ഉപയോ?ഗിച്ചാല്‍ മതി. കടകളിലും മറ്റു ജോലി ചെയ്യുന്നവര്‍ പാസ് ഉപയോ?ഗപ്പെടുത്താം.

പഞ്ചായത്ത് അധ്യക്ഷന്‍മാര്‍ എംഎല്‍എമാരെ ബന്ധപ്പെട്ട് വാര്‍ഡുകളിലെ ദൈനംദിന കാര്യങ്ങള്‍ വിലയിരുത്തണം. ലോക്ക് ഡൗണ്‍ മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങള്‍ എല്ലാ വാര്‍ഡുകളിലും ഉണ്ടാവും. നിത്യവൃത്തി ചെയ്തു ജീവിക്കുന്നവരും പ്രായമായമാരും ഭിന്നശേഷിക്കാരും മാത്രമുള്ള കുടുംബങ്ങള്‍ക്കും സഹായം ആവശ്യമാണ്. ഇങ്ങനെ പാര്‍ശ്വവത്കരിക്കപ്പെട്ട നിത്യവൃത്തിക്ക് വഴിയില്ലാത്ത കുടുംബങ്ങളുടേയും വീടുകളുടേയും വിവരങ്ങള്‍ വാര്‍ഡ്തലസമിതി ശേഖരിക്കണം. അവര്‍ക്ക് വേണ്ട ഭക്ഷണവും മരുന്നും മറ്റു സഹായങ്ങളും എത്തിച്ചു കൊടുക്കും.

ഒരോ പ്രദേശത്തും വീട്ടിലാതെ തെരുവുകളില്‍ കഴിയുന്ന ഒട്ടേറെപ്പേരുണ്ട്. അത്തരം ആളുകള്‍ക്ക് കിടന്നുറങ്ങാനും ഭക്ഷണം നല്‍കാനും ഉള്ള
സൗകര്യം തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ ചെയ്യണം. പ്രാദേശികമായി കടകളില്‍ ഭക്ഷ്യധാന്യങ്ങളുണ്ടോ എന്ന കാര്യം കച്ചവടക്കാരുമായി ബന്ധപ്പെട്ട് ഉറപ്പാക്കണമെന്ന് കാസര്‍?കോട്ടെ എംഎല്‍എമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ ഭക്ഷണം എത്തിക്കുക മാത്രമല്ല മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ക്ക് കൗണ്‍സിംലി?ഗ് ഏര്‍പ്പെടുത്തുകയും വേണം. ഇതിനായി എംഎല്‍എമാരും നേതൃത്വം വഹിക്കണം. ഇതോടൊപ്പം ഒറ്റയ്ക്ക് താമസിക്കുന്ന മുതിര്‍ന്ന പൗരന്‍മാരുടെ സുരക്ഷ ഉറപ്പു വരുത്തുകയും എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുകയും വേണം. ഇതും എംഎല്‍എയുടെ ഉത്തരവാദിത്തമാണ്. പ്രാദേശികതലത്തില്‍ ആളുകള്‍ ഐസൊലേഷറ്റ് ചെയ്യാന്‍ പറ്റിയ ഇടങ്ങള്‍ എംഎല്‍എമാര്‍ കണ്ടുപിടിക്കണം.

ഇതൊരു മഹാമാരിയാണ് അതിനെ തടുക്കാന്‍ പരിശ്രമിക്കുന്നവരെ ഒരു നിമിഷമെങ്കിലും നാം ഓര്‍ക്കണം. ഐസൊലേഷന്‍ വാര്‍ഡില്‍ പ്രത്യേകം വസ്ത്രം ധരിച്ച് രോഗികളേയും നിരീക്ഷണത്തിലുള്ളവരേയും പരിചരിക്കുന്ന നഴ്‌സുമാരുടെ സംഘം അവരെയാണ് നാം കൃതജ്ഞതയോടെ ഓര്‍ക്കേണ്ടത്. ഇതുകൂടാതെ ആശുപത്രിയിലെ സുരക്ഷ-ശുചീകരണ ജീവനക്കാര്‍, നിരീക്ഷണത്തിലുള്ളവരെ പിന്തുടരുന്ന ആരോ?ഗ്യവകുപ്പ് ഉദ്യോ?ഗസ്ഥരും ആശാ വര്‍ക്കര്‍മാരും ഇവരെയെല്ലാം നാം ഓര്‍ക്കണം. അര്‍പ്പണബോധത്തോടെയുള്ള അവരുടെ പ്രവര്‍ത്തനം ഏറ്റവും പ്രധാനപ്പെട്ടതാണ്. നാം കാണിക്കുന്ന ചെറിയൊരു അശ്രദ്ധ പോലും അവര്‍ക്ക് വലിയ ആഘാതമായി മാറും. ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷയക്ക് വലിയ പ്രധാന്യമാണ് സര്‍ക്കാര്‍ നല്‍കുന്നത്. സ്വന്തം കുടുബംത്തെ പോലും മറന്ന് നാടിന് വേണ്ടി പ്രവര്‍ത്തിക്കുന്ന അവരുടെ കാര്യം ആരോ?ഗ്യവകുപ്പ് പ്രത്യേകം ശ്രദ്ധിക്കണം.

ഇന്ന് അച്ചടി-ദൃശ്യ മാധ്യമങ്ങളുടെ മേധാവികളുമായി ചര്‍ച്ച നടത്തി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മാധ്യമങ്ങള്‍ നല്‍കുന്ന പിന്തുണയ്ക്ക് നന്ദി പറഞ്ഞു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അവരും പിന്തുണ പ്രഖ്യാപിച്ചു. ന്യൂസ് പ്രിന്റ് അടക്കമുള്ളവ കൊണ്ടു വരുന്നതിന് അതിര്‍ത്തിയില്‍ തടസം നേരിടുന്നതായി അച്ചടി മാധ്യമ പ്രതിനിധികള്‍ അറിയിച്ചു. ഇതു പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടും.

തൊഴിലുറപ്പ് ജോലി ചെയ്യുന്നവരെ ചെറിയ സംഘങ്ങളായി പുനക്രമീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കുടുംബാരോഗ്യകേന്ദ്രങ്ങളിലും പ്രാഥമികാരോ??ഗ്യ കേന്ദ്രങ്ങളിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജോലി ചെയ്യുന്ന സ്ഥാപനത്തിന് അടുത്ത് തന്നെ താമസിക്കാന്‍ അവസരമൊരുക്കും. അവര്‍ക്ക് ജോലിക്ക് വരാനും പോകാനും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ വാഹനങ്ങള്‍ ഉപയോ?ഗപ്പെടുത്തും.

ആശുപത്രികളില്‍ കഴിയുന്നവര്‍ക്ക് ബൈസ്റ്റാന്‍ഡര്‍മാര്‍ ഇല്ലാത്ത അവസ്ഥ വന്നേക്കാം അങ്ങനെ വന്നാല്‍ ആ ജോലി ആരോ?ഗ്യപ്രവര്‍ത്തകരെ ഏല്‍പിക്കും. ഇപ്പോള്‍ ഉയര്‍ന്നുവരുന്ന വിവിധ ആവശ്യങ്ങള്‍ നിറവേറ്റാന്‍ യുവജനങ്ങള്‍ മുന്നോട്ട് വരേണ്ടതുണ്ട്. ബൈ സ്റ്റാന്‍ഡര്‍മാര്‍ അടക്കം വിവിധ ജോലികള്‍ ചെയ്യാന്‍ അവര്‍ മുന്നോട്ട് വരണം. ഈ ഘട്ടം പരിക്കില്ലാതെ കടന്നു പോകാനാണ് നാം ശ്രമിക്കുന്നത്.അതിന് യുവജനങ്ങളുടെ ആവേശവും അധ്വാനവും ആവശ്യമാണ്. യുവാക്കാള്‍ മുന്നിട്ടിറങ്ങേട്ട ഘട്ടമാണിത്.

സംസ്ഥാനത്തിന്റെ വിവിധ അതിര്‍ത്തികള്‍ അടച്ചിരിക്കുകയാണ്. നമ്മുടെ സംസ്ഥാനത്തുള്ള വിദ്യാര്‍ത്ഥികള്‍ പല സംസ്ഥാനങ്ങളിലായി നില്‍ക്കുന്ന അവസ്ഥയുണ്ട്. നവോദയ സ്‌കൂളുകള്‍ പോലെയുള്ള സ്ഥാപനങ്ങളില്‍ ഒരു സ്‌കൂളിലെ വിദ്യാര്‍ത്ഥിയെ മറ്റൊരിടത്തേക്ക് അയക്കുന്ന രീതിയുണ്ട്. ഇതിന്റെ ഭാ?ഗമായി യുപി അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് പോയ നമ്മുടെ കുട്ടികളെ തിരിച്ചു എത്തിക്കണം. കര്‍ണാടകയുടെ പല ഭാഗങ്ങളില്‍ പഠിക്കുന്ന എന്നാല്‍ ഇപ്പോള്‍ വയനാട്ടില്‍ കുടുങ്ങി കിടക്കുന്ന കുട്ടികളെ തിരിച്ചു എത്തിക്കനും സര്‍ക്കാര്‍ ശ്രമിക്കും. അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ 14 ദിവസത്തെ നിരീക്ഷണം പാലിക്കേണ്ടതായിട്ടുണ്ട്. ഇവരെ നാട്ടിലേക്ക് എത്തിക്കാന്‍ വേണ്ട കാര്യങ്ങള്‍ ഇതരസംസ്ഥാന സര്‍ക്കാരുകളുമായി ആലോചിച്ച് സര്‍ക്കാര്‍ ചെയ്യും

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button