30.6 C
Kottayam
Thursday, April 18, 2024

കോട്ടയത്ത് 12 ഇടങ്ങളില്‍ വാക്‌സിനേഷന്‍,ഇന്നത്തെ രോഗികളുടെ എണ്ണമിങ്ങനെ

Must read

കോട്ടയം ജില്ലയില്‍ 547 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.പുതിയതായി 7837 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 6.97 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 225 പുരുഷന്‍മാരും 257 സ്ത്രീകളും 65 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 101 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.626 പേര്‍ രോഗമുക്തരായി. 3965 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 194164 പേര്‍ കോവിഡ് ബാധിതരായി. 188534 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 28830 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കോട്ടയം-58

പനച്ചിക്കാട്-35

കൂട്ടിക്കൽ -24

കരൂർ – 23

വാകത്താനം – 22

ചങ്ങനാശേരി -21

കുമരകം,വാഴപ്പള്ളി-20

മണിമല, മുണ്ടക്കയം – 17

കാഞ്ഞിരപ്പള്ളി – 16

ഏറ്റുമാനൂർ – 15

മാടപ്പളളി, ഉദയനാപുരം – 14

എരുമേലി-13

ചിറക്കടവ് – 11

പുതുപ്പള്ളി, വൈക്കം – 10

പാലാ, ഈരാറ്റുപേട്ട, പാമ്പാടി, തൃക്കൊടിത്താനം, അയ്മനം, കറുകച്ചാൽ – 8

അതിരമ്പുഴ, കൂരോപ്പട -7

കുറവിലങ്ങാട് – 6

മീനച്ചിൽ, കടുത്തുരുത്തി, കുറിച്ചി, വാഴൂർ, കൊഴുവനാൽ, മണർകാട്- 5

മുത്തോലി, ഭരണങ്ങാനം, കിടങ്ങൂർ, വിജയപുരം, കാണക്കാരി, മാഞ്ഞൂർ, വെച്ചൂർ, വെള്ളൂർ – 4

ടി.വി പുരം, തലയോലപ്പറമ്പ്, മുളക്കുളം, മരങ്ങാട്ടുപിളളി, അയർക്കുന്നം, അകലക്കുന്നം, തലയാഴം, തിടനാട്, തിരുവാർപ്പ്, മറവന്തുരുത്ത് – 3

പൂഞ്ഞാർ തെക്കേക്കര, കോരുത്തോട്, ഉഴവൂർ, കടനാട്,
പൂഞ്ഞാർ, തീക്കോയി,തലപ്പലം, പായിപ്പാട് -2

നീണ്ടൂർ, ചെമ്പ്, ഞീഴൂർ, രാമപുരം, പാറത്തോട്, കടപ്ലാമറ്റം, വെള്ളാവൂർ, പള്ളിക്കത്തോട്, മേലുകാവ്, എലിക്കുളം, ആർപ്പൂക്കര – 1

40-44 പ്രായ വിഭാഗത്തിലുള്ളവര്‍ക്ക് 12 കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡ് വാക്സിനേഷന്‍
……

കോട്ടയം ജില്ലയില്‍ 40-44 പ്രായവിഭാഗത്തിലുള്ളവര്‍ക്ക് നാളെ(ജൂണ്‍ 24) 12 കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡ് വാക്സിന്‍ നല്‍കും. വാക്സിന്‍ സ്വീകരിക്കുന്നതിന് www.cowin.gov.in പോര്‍ട്ടലില്‍ ബുക്ക് ചെയ്യണം.രാവിലെ പത്തു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെയാണ് വാക്സിനേഷന്‍. വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ പട്ടിക ചുവടെ.

1. ഇടയാഴം സാമൂഹികാരോഗ്യ കേന്ദ്രം

2. തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രം

3. അറുന്നൂറ്റിമംഗലം സാമൂഹികാരോഗ്യ കേന്ദ്രം

4. കോട്ടയം മെഡിക്കല്‍ കോളേജ്

5. രാമപുരം സാമൂഹികാരോഗ്യ കേന്ദ്രം

6. കൂടല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം

7. പൈക സാമൂഹികാരോഗ്യ കേന്ദ്രം

8. ഉള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രം

9. ഇടമറുക് സാമൂഹികാരോഗ്യ കേന്ദ്രം

10. മുണ്ടന്‍കുന്ന് കുടുംബാരോഗ്യ കേന്ദ്രം

11. എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം

12. പാമ്പാടി താലൂക്ക് ആശുപത്രി

ഇതു കൂടാതെ covid19.kerala.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തതിനെത്തുടര്‍ന്ന് ഇന്ന് വാക്സിനേഷന്‍ കേന്ദ്രം അനുവദിക്കപ്പെട്ട് മെസേജ് ലഭിച്ച മുന്‍ഗണനാ വിഭാഗത്തിലുള്ളവര്‍ക്കും വിദേശത്തു പോകേണ്ടവര്‍ക്കും വാക്സിന്‍ നല്‍കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week