24.1 C
Kottayam
Tuesday, November 26, 2024

കോട്ടയത്ത് കൊവിഡ് 1000 കടന്നു,പോസിറ്റിവിറ്റി നിരക്ക് സംസ്ഥാന ശരാശരിയേക്കാള്‍ മുകളില്‍,ഒഴിവുള്ള ആശുപത്രി കിടക്കകള്‍ 2000

Must read

കോട്ടയം ജില്ലയില്‍ 1154 പേര്‍ക്കു കൂടി കോവിഡ് ബാധിച്ചതായി കണ്ടെത്തി. ഇതാദ്യമായാണ് ജില്ലയില്‍ ഒരു ദിവസം ആയിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. 20.8 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.1146 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ എട്ടു പേര്‍ രോഗബാധിതരായി. പുതിയതായി 5545 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 516 പുരുഷന്‍മാരും 491 സ്ത്രീകളും 147 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 176 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.264 പേര്‍ രോഗമുക്തരായി. 5850 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 92308 പേര്‍ കോവിഡ് ബാധിതരായി. 85811 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 16519 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം -142

അതിരമ്പുഴ – 50

മാടപ്പള്ളി, കറുകച്ചാൽ – 41

പാമ്പാടി – 40

കല്ലറ- 39

കടുത്തുരുത്തി – 37

തിരുവാർപ്പ് – 35

ചങ്ങനാശേരി – 34

കൂരോപ്പട – 32

മാഞ്ഞൂർ .-31

മുണ്ടക്കയം -26

പുതുപ്പള്ളി, നീണ്ടൂർ – 24

കുമരകം – 23

ഏറ്റുമാനൂർ,ആർപ്പൂക്കര – 21

കാഞ്ഞിരപ്പള്ളി, മേലുകാവ് – 18

വൈക്കം, പള്ളിക്കത്തോട് – 17

പൂഞ്ഞാർ, പാറത്തോട്, ഉഴവൂർ – 16

ചിറക്കടവ്, തൃക്കൊടിത്താനം-15

അകലക്കുന്നം-14

വാഴൂർ, കിടങ്ങൂർ, അയർക്കുന്നം -13

പാലാ -12

കരൂർ, ഭരണങ്ങാനം,കാണക്കാരി, കടനാട്, വെള്ളൂർ, മണർകാട് – 11

ഈരാറ്റുപേട്ട, വെള്ളാവൂർ – 10

വാകത്താനം, ഞീഴൂർ, അയ്മനം, പനച്ചിക്കാട്, കുറിച്ചി, വിജയപുരം – 9

ഉദയനാപുരം, എരുമേലി-8

പായിപ്പാട്, മറവന്തുരുത്ത്, വാഴപ്പള്ളി, പൂഞ്ഞാർ തെക്കേക്കര – 7

മണിമല, ചെമ്പ്, വെളിയന്നൂർ, രാമപുരം, കടപ്ലാമറ്റം,തിടനാട് – 6

നെടുംകുന്നം, കൊഴുവനാൽ, മീനടം – 5

തലപ്പലം, മുത്തോലി, കോരുത്തോട്, മുളക്കുളം, എലിക്കുളം, മരങ്ങാട്ടുപിള്ളി – 4

കൂട്ടിക്കൽ, തലയോലപ്പറമ്പ്, കങ്ങഴ, കുറവിലങ്ങാട് – 3

തലയാഴം, മൂന്നിലവ്, മീനച്ചിൽ – 2

തീക്കോയി, ടി.വി പുരം, തലനാട്- 1

കോട്ടയം ജില്ലയില്‍ കോവിഡ് ബാധിതരായവരില്‍ ചികിത്സാ കേന്ദ്രങ്ങളില്‍ കഴിയുന്നത് 22.44 ശതമാനം പേര്‍. ബാക്കിയുള്ളവര്‍ വീടുകളില്‍തന്നെ ഐസൊലേഷനിലാണ്. ഏപ്രില്‍ 16ലെ കണക്കു പ്രകാരം നിലവില്‍ കോവിഡ് ബാധിതരായ 5244 പേരില്‍ 1177 പേരാണ് ആശുപത്രികളിലും മറ്റ് ചികിത്സാ കേന്ദ്രങ്ങളിലുമുള്ളത്.

കോവിഡ് ആശുപത്രികള്‍, സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍, ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍, ഡൊമിസിലിയറി കെയര്‍ സെന്ററുകള്‍ എന്നിവിടങ്ങളിലായി 1037 പേരും സ്വകാര്യ ആശുപത്രികളില്‍ 140 പേരുമാണ് കഴിയുന്നത്. 4067 പേരാണ് വീടുകളിലുള്ളത്. ഏപ്രില്‍ 16ന് അര്‍ധരാത്രി വരെ എല്ലാ കേന്ദ്രങ്ങളിലുമായി 2132 കിടക്കകള്‍ ഒഴിവുണ്ട്. കോവിഡ് ആശുപത്രികളായ കോട്ടയം മെഡിക്കല്‍ കോളേജിലും ജനറല്‍ ആശുപത്രിയിലുമായി 439 കിടക്കകളാണുള്ളത്. നിലവില്‍ 148 പേര്‍ രോഗികളുണ്ട്.

ആറ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലെ 509 കിടക്കകളില്‍ 350 കിടക്കകളിലാണ് രോഗികളുള്ളത്. ഏഴ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 969 കിടക്കകളാണ് ആകെയുള്ളത്. നിലവില്‍ 431 രോഗികളുണ്ട്.

ജില്ലയിലെ 20 ഡൊമിസിലിയറി കെയര്‍ സെന്ററുകളിലെ 1252 കിടക്കകളില്‍ 108 എണ്ണത്തിലാണ് രോഗികളുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

പാലക്കാട് മുൻസിപ്പാലിറ്റിയിൽ ഒരു കൗൺസിലറെ എങ്കിലും കൂടുതലായി ജയിപ്പിക്കണം; സതീശനെ വെല്ലുവിളിച്ച് ശോഭസുരേന്ദ്രൻ

കൊച്ചി: പാലക്കാട് ഉപതെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ഉയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ബിജെപി സംസ്ഥാന പ്രസിഡൻ്റ് നേരിട്ട് വിളിച്ചു പറഞ്ഞതുപോലെയാണ് മാധ്യമങ്ങൾ ഇന്നലെ ചില വാർത്തകൾ നൽകിയത്. എന്നാൽ...

വഴിയിൽ നിന്ന വീട്ടമ്മയെ കോടാലി ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ചു; പ്രതി അറസ്റ്റിൽ

ആലപ്പുഴ: ആലപ്പുഴ കാർത്തികപ്പള്ളിയിൽ വീട്ടമ്മക്ക് നേരെ ആക്രമണം. ചൂടുകാട്ടുപറമ്പ് കോളനിയിൽ രാജൻ ആണ് ആക്രമിച്ചത്. വീട്ടമ്മ വീടിന് സമീപമുള്ള വഴിയിൽ നില്‍ക്കുന്നതിനിടെ അപ്രതീക്ഷിതമായി കോടാലി ഉപയോഗച്ചി പ്രതി ആക്രമണം നടത്തുകയായിരുന്നു. മദ്യപിച്ച് സ്ഥിരം...

ആദ്യം അൺസോൾഡ് ; ട്വിസ്റ്റുകൾക്കൊടുവിൽ അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ മുംബൈ ഇന്ത്യന്‍സ് തന്നെ സ്വന്തമാക്കി

ജിദ്ദ: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ ഇത്തവണയും മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിക്കും. കഴിഞ്ഞ രണ്ട് സീസണിലും മുംബൈ ഇന്ത്യന്‍സിലായിരുന്നു താരം. 30 ലക്ഷത്തിലാണ് അര്‍ജുനെ മുംബൈ സ്വന്തമാക്കിയത്. ലേലത്തിന്റെ രണ്ടാം ദിനം അല്‍പ്പം ട്വിസ്റ്റുകള്‍ക്കൊടുവിലാണ്...

മീൻകറിക്ക് പുളിയില്ല, പന്തീരാങ്കാവ് ഗാർഹിക പീഡന ഇരയായ യുവതിക്ക് വീണ്ടും മർദ്ദനം,രാഹുൽ പിടിയിൽ

കോഴിക്കോട്: ഹൈക്കോടതി റദ്ദാക്കിയ പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടിക്ക് വീണ്ടും മര്‍ദ്ദനമേറ്റതായി പരാതി. മീന്‍കറിക്ക് പുളി ഇല്ലെന്ന് പറഞ്ഞ് ഭര്‍ത്താവ്‌ രാഹുല്‍ മര്‍ദ്ദിച്ചതായാണ് പരാതി. ഞായറാഴ്ചയാണ് ആദ്യം മര്‍ദ്ദിച്ചതെന്നും തിങ്കളാഴ്ച...

വരനെ ആവശ്യമുണ്ട്! താജ് ഹോട്ടലിന് മുന്നില്‍ വിവാഹ ബയോഡാറ്റ പതിച്ച പ്ലേക്കാര്‍ഡുമായി യുവതി; വൈറലായി വീഡിയോ!

മുംബൈ: നാട്ടിൽ ഇപ്പോൾ വിവാഹം കഴിക്കാൻ യുവതികൾ ഇല്ലാതെ നിന്ന് നട്ടം തിരിയുകയാണ്. ചില യുവാക്കൾ ഇപ്പോൾ തമിഴ്‌നാട്ടിൽ വരെ പോയി പെണ്ണ് ആലോചിക്കുന്നു. അതാണ് നാട്ടിലെ അവസ്ഥ. ഇപ്പോഴിതാ അവിവാഹിതരായ പുരുഷന്മാർക്ക്...

Popular this week