27.6 C
Kottayam
Thursday, June 4, 2026

ആശങ്ക വാനോളം, ഇന്ന് 623 പേര്‍ക്ക് കൊവിഡ്

Must read

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 623 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒരു മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഇടുക്കി രാജാക്കാട് സ്വദേശി വത്സമ്മ ജോയി ആണ് മരണമടഞ്ഞത്. 196 പേര്‍ രോഗമുക്തി നേടി.

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 157 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 74 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 72 പേര്‍ക്കും, പത്തനംതിട്ട, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 64 പേര്‍ക്ക് വീതവും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 55 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും, വയനാട് നിന്നുള്ള 4 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 96 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 76 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 432 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 37 പേരുടെ ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 137 പേര്‍ക്കും, എറണാകുളം ജില്ലയിലെ 64 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 63 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 57 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 42 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 23 പേര്‍ക്കും, കോട്ടയം ജില്ലയിലെ 21 പേര്‍ക്കും, കൊല്ലം ജില്ലയിലെ 8 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 6 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 4 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 3 പേര്‍ക്കും, തൃശൂര്‍, പാലക്കാട് ജില്ലകളിലെ 2 പേര്‍ക്ക് വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

9 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിലെ അഞ്ചും, പത്തനംതിട്ട, എറണാകുളം, ഇടുക്കി, കാസര്‍ഗോഡ് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ കണ്ണൂര്‍ ജില്ലയിലെ 9 ഡി.എസ്.സി. ജവാന്‍മാര്‍ക്കും രോഗം ബാധിച്ചു.

- Advertisement -

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 196 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പാലക്കാട് ജില്ലയില്‍ നിന്നുള്ള 53 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 44 പേരുടെയും (പാലക്കാട് 2, തൃശൂര്‍ 1), പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 19 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 17 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 15 പേരുടെയും (പത്തനംതിട്ട1, മലപ്പുറം 1), കോട്ടയം ജില്ലയില്‍ നിന്നുള്ള 13 പേരുടെയും (പത്തനംതിട്ട 3, ഇടുക്കി 1), തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 11 പേരുടെയും (കൊല്ലം1),കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേരുടെയും (കോഴിക്കോട് 1, കാസര്‍ഗോഡ്4), കൊല്ലം ജില്ലയില്‍ നിന്നുള്ള 8 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 3 പേരുടെയും, എറണാകുളം, തൃശൂര്‍, വയനാട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 4880 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4636 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

- Advertisement -

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,84,601 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,79,612 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4989 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 602 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അതേസമയം പരിശോധനാ ഫലവും വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,444 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 4,53,716 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 7485 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതില്‍ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 82,568 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 78,415 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

ഇന്ന് 16 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ ചെറുകോല്‍ (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 2, 12, 13), കടപ്ര (8, 9), കൊടുമണ്‍ (2, 13, 17), നാരങ്ങാനം (7), കണ്ണൂര്‍ ജില്ലയിലെ കടമ്പൂര്‍ (7), പന്ന്യന്നൂര്‍ (1), കണ്ണപുരം (8), പാലക്കാട് ജില്ലയിലെ ഓങ്ങല്ലൂര്‍ (16), കാരാക്കുറിശ്ശി (6), കാഞ്ഞിരപ്പുഴ (1), തൃശൂര്‍ ജില്ലയിലെ മൂരിയാട് (9, 13, 14), ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റി (27), കൊല്ലം ജില്ലയിലെ പരവൂര്‍ മുന്‍സിപ്പാലിറ്റി (3, 9, 11, 12, 19, 20, 22, 26, 27), വെളിയം (എല്ലാ വാര്‍ഡുകളും), കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് (14, 15, 19), പേരാമ്പ്ര (17, 18, 19) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

- Advertisement -

അതേസമയം 9 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ കുളനട (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 14), റാന്നി (1, 2), കൊല്ലം ജില്ലയിലെ കരുന്നാഗപ്പള്ളി മുന്‍സിപ്പാലിറ്റി (15), മേലില (15), പാലക്കാട് ജില്ലയിലെ മണ്ണൂര്‍ (2), ചാലിശ്ശേരി (9, 14), കോട്ടയം ജില്ലയിലെ പള്ളിക്കത്തോട് (8), കോഴിക്കോട് ജില്ലയിലെ ഒളവണ്ണ (9), വയനാട് ജില്ലയിലെ കല്‍പ്പറ്റ മുന്‍സിപ്പാലിറ്റി (5, 9, 10, 11, 14, 15, 18, 19 കല്‍പ്പറ്റ ആനപ്പാലം റോഡ് മുതല്‍ ട്രാഫിക് ജങ്ഷന്‍വരെയുള്ള ബൈപാസ് റോഡ്) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 234 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week