29.4 C
Kottayam
Saturday, June 6, 2026

തൃശൂരില്‍ 83 പേര്‍ക്ക് കൊവിഡ്,ആകെ രോഗികളുടെ എണ്ണം 1000 പിന്നിട്ടു

Must read

തൃശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച (ജൂലൈ 23) 83 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 21 പേര്‍ രോഗമുക്തരായി. 70 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1024 ആയി. ഇന്ത്യയിലെ ആദ്യ കോവിഡ് പോസിറ്റീവ് സ്ഥിരീകരണം ജനുവരി 30 ന് തൃശൂരിലായിരുന്നു. ഇതിനുശേഷം ആറാം മാസത്തിലാണ് രോഗികളുടെ എണ്ണം ആയിരം കടക്കുന്നത്. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 605 ആണ്.

ഇരിങ്ങാലക്കുട കെഎസ്ഇ ക്ലസ്റ്ററില്‍ നിന്നുളള സമ്പര്‍ക്കം വഴി 16 പേര്‍ക്ക് രോഗം പകര്‍ന്നു. പുത്തന്‍ചിറ സ്വദേശി (3, സ്ത്രീ), പുത്തന്‍ചിറ സ്വദേശി (10, പെണ്‍കുട്ടി), പുത്തന്‍ചിറ സ്വദേശി (5, ആണ്‍കുട്ടി), പുത്തന്‍ചിറ സ്വദേശി (83 , പുരുഷന്‍), പുത്തന്‍ചിറ സ്വദേശി (70, സ്ത്രീ), പൊറത്തിശ്ശേരി സ്വദേശി (60, പുരുഷന്‍), പൂമംഗലം സ്വദേശി (37, പുരുഷന്‍), ചേലൂര്‍ സ്വദേശി (39, സ്ത്രീ), പൊറത്തിശ്ശേരി സ്വദേശി (52, പുരുഷന്‍), പുത്തന്‍ചിറ സ്വദേശികളായ (33, സ്ത്രീ), (10, പെണ്‍കുട്ടി), (5, പുരുഷന്‍), (83, പുരുഷന്‍), (70, പുരുഷന്‍), ഇരിങ്ങാലക്കുട സ്വദേശി (35, പുരുഷന്‍), ചേര്‍പ്പ് സ്വദേശി (52, പുരുഷന്‍) എന്നിവരാണ് കെഎസ്ഇ സമ്പര്‍ക്കപ്പട്ടികയിലുളളത്.
ഇരിങ്ങാലക്കുട കെഎല്‍എഫില്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് മുരിയാട് സ്വദേശി (54, പുരുഷന്‍), ഊരകം സ്വദേശി (48, സ്ത്രീ) എന്നീ 2 പേര്‍ക്കാണ്.

ഇരിങ്ങാലക്കുട ഫയര്‍സ്റ്റേഷനിലെ 5 ജീവനക്കാര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. (52, പുരുഷന്‍), (31, പുരുഷന്‍), (30, പുരുഷന്‍), (53, പുരുഷന്‍), (49, പുരുഷന്‍) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇരിങ്ങാലക്കുട സിവില്‍ പോലീസ് ഓഫീസറായ കൊടുങ്ങല്ലൂര്‍ സ്വദേശിക്ക് (49, പുരുഷന്‍) രോഗം സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ രോഗ ഉറവിടം വ്യക്തമല്ല.

സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നവര്‍- എനമാക്കല്‍ സ്വദേശി (51, പുരുഷന്‍), കുന്നംകുളം സ്വദേശി (47, പുരുഷന്‍), ആര്‍ത്താറ്റ് സ്വദേശി (12, ആണ്‍കുട്ടി), മാപ്രാണം സ്വദേശി (37, സ്ത്രീ), ഇരിങ്ങാലക്കുട സ്വദേശി (23, പുരുഷന്‍), പെരിഞ്ഞനം സ്വദേശി (46, സ്ത്രീ), വടൂക്കര സ്വദേശി (29, പുരുഷന്‍), കൊമ്പിടി സ്വദേശി (6 വയസ്സുളള ആണ്‍കുട്ടി), കൊമ്പിടി സ്വദേശി (1 വയസ്സുളള പെണ്‍കുട്ടി), കാട്ടകാമ്പല്‍ സ്വദേശി (26, സ്ത്രീ), തുരുവന്‍കാട് സ്വദേശി (69, പുരുഷന്‍), അരിപ്പാലം സ്വദേശി (43, പുരുഷന്‍), വെട്ടുകാട് സ്വദേശി (44, സ്ത്രീ), തുരുവന്‍കാട് സ്വദേശി (61, സ്ത്രീ), വയന്തല സ്വദേശി (28, സ്ത്രീ), വല്ലച്ചിറ സ്വദേശി (45, സ്ത്രീ), വല്ലച്ചിറ സ്വദേശി (58, പുരുഷന്‍), പുല്ലാനിക്കാട് സ്വദേശി (38, സ്ത്രീ), കുന്ദംകുളം സ്വദേശി (35, പുരുഷന്‍), മുല്ലക്കാട് സ്വദേശി (50, സ്ത്രീ), നെടുപുഴ സ്വദേശി (33, സ്ത്രീ), കാട്ടൂര്‍ സ്വദേശി (55, സ്ത്രീ), ചാവക്കാട് സ്വദേശി (47, സ്ത്രീ), ചേരനല്ലൂര്‍ സ്വദേശി (28, സ്ത്രീ), തിരുവത്ര സ്വദേശി (42, സ്ത്രീ), ഇരിങ്ങാലക്കുട സ്വദേശി (52, പുരുഷന്‍), പുറനാട്ടുകര സ്വദേശി (94, സ്ത്രീ), വളാഞ്ചേരി സ്വദേശി (48, പുരുഷന്‍), പേരകം സ്വദേശി (36, പുരുഷന്‍), തേലപ്പിള്ളി സ്വദേശി, വേളൂര്‍ സ്വദേശി (38, സ്ത്രീ), ഇരിങ്ങാലക്കുട സ്വദേശി (53, പുരുഷന്‍), കിഴുപുള്ളിക്കര സ്വദേശികളായ (78, പുരുഷന്‍), ചേര്‍പ്പ് സ്വദേശി (32, പുരുഷന്‍), ചാലക്കുടി സ്വദേശി (55, പുരുഷന്‍), കടപ്പുറം സ്വദേശി (23, സ്ത്രീ), കടപ്പുറം സ്വദേശി (30, പുരുഷന്‍), ഇരിങ്ങാലക്കുട സ്വദേശികളായ (27, പുരുഷന്‍), (28, പുരുഷന്‍), പോര്‍ക്കുളം സ്വദേശികളായ (32, പുരുഷന്‍), (50, സ്ത്രീ), ചാവക്കാട് സ്വദേശി (19, പുരുഷന്‍), മറ്റൊരു സമ്പര്‍ക്കപ്പട്ടികയിലുളള (48, സ്ത്രീ), (51, പുരുഷന്‍), (32, പുരുഷന്‍), ചാവക്കാട് സ്വദേശി (52, പുരുഷന്‍)ജൂലൈ 9 ന് ബീഹാറില്‍ നിന്ന് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ വന്ന പുരുഷന്‍മാരായ 5 അതിഥി തൊഴിലാളികള്‍ (18), (47), (39), (27), (39) ക്ക് രോഗം സ്ഥിരീകരിച്ചു.

- Advertisement -

ജൂലൈ 21 ന് തമിഴ്നാട്ടില്‍ നിന്ന് വന്ന പന്നിത്തടം സ്വദേശി (60, സ്ത്രീ), ജൂലൈ 9 ന് നാമക്കല്‍ നിന്ന് വന്ന രാമവര്‍മ്മപുരം സ്വദേശി (53, പുരുഷന്‍), ജൂലൈ 6 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന ചാലക്കുടി സ്വദേശി (25, പുരുഷന്‍), ജൂലൈ 21 ന് ഗോവയില്‍ നിന്ന് വന്ന കോടാലി സ്വദേശി (53, പുരുഷന്‍), ജൂണ്‍ 25 ന് ദുബായില്‍ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (23, പുരുഷന്‍), ജൂലൈ 15 ന് പൂനെയില്‍ നിന്ന് വന്ന ആട്ടോര്‍ സ്വദേശി (30, പുരുഷന്‍), ജൂലൈ 3 ന് ഒഡീഷയില്‍ നിന്ന് വന്ന മുളങ്കുന്നത്തുകാവ് സ്വദേശി (46, പുരുഷന്‍), ജൂലൈ 8 ന് ജിദ്ദയില്‍ നിന്ന് വന്ന കയ്പമംഗലം സ്വദേശി (54, പുരുഷന്‍), എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ച 399 പേര്‍ ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. തൃശൂര്‍ സ്വദേശികളായ 14 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയിലുണ്ട്.

- Advertisement -

ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 13378 പേരില്‍ 12981 പേര്‍ വീടുകളിലും 397 പേര്‍ ആശുപത്രികളിലുമാണ്. കോവിഡ് സംശയിച്ച് 85 പേരെയാണ് വ്യാഴാഴ്ച (ജൂലൈ 23) ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്. 708 പേരെ വ്യാഴാഴ്ച (ജൂലൈ 23) നിരീക്ഷണത്തില്‍ പുതിയതായി ചേര്‍ത്തു. 1040 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി.
വ്യാഴാഴ്ച (ജൂലൈ 23) 730 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 23992 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതില്‍ 21242 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 2750 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനല്‍ സര്‍വ്വൈലന്‍സിന്റെ ഭാഗമായി നിരീക്ഷണത്തില്‍ ഉളളവരുടെ സാമ്പിളുകള്‍ പരിശോധിക്കുന്നത് കൂടാതെ 9931 ആളുകളുടെ സാമ്പിളുകള്‍ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

വ്യാഴാഴ്ച (ജൂലൈ 23) 495 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 52857 ഫോണ്‍ വിളികള്‍ ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നു. 80 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.
വ്യാഴാഴ്ച (ജൂലൈ 23) റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 408 പേരെ ആകെ സ്‌ക്രീന്‍ ചെയ്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

Popular this week