23.8 C
Kottayam
Friday, August 1, 2025

രാജ്യത്ത് തുടർച്ചയായ രണ്ടാം ദിവസവും 12000 കടന്ന് കൊവിഡ് രോഗികൾ

Must read

ഡൽഹി: രാജ്യത്ത് കൊവിഡ് കണക്കുകൾ ഇന്നും ഉയർന്നുതന്നെ. തുടർച്ചയായി രണ്ടാം ദിവസവും രോഗികളുടെ എണ്ണം 12,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,847 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. 14 മരണങ്ങളും സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കണക്കുകളിൽ പറയുന്നു.

രാജ്യത്തെ ആക്‌ടീവ് കേസുകളുടെ എണ്ണം 63,063 ആണ്. ഇതുവരെ 5,24,817 മരണങ്ങളാണ് കൊവിഡ് മൂലം രാജ്യത്തുണ്ടായത്. ഇന്ന് 7985 പേർ രോഗമുക്തി നേടി. 98.65 ആണ് ദേശീയ രോഗമുക്തി നിരക്ക്. ടിപിആർ 2.38 ശതമാനമാണ്.

ഇതുവരെ രാജ്യത്ത് 195.67 കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്‌തു. മുതിർന്നവരിൽ 89 ശതമാനവും കൊവിഡ് വാക്‌സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. കൊവിഡ് പ്രതിദിന കണക്ക് നോക്കിയാൽ 4255 കേസുകളുള‌ള മഹാരാഷ്‌ട്രയാണ് ഒന്നാമത്. 3419 കേസുകളുമായി കേരളം രണ്ടാമതാണ്. 1323 കേസുകളുമായി ഡൽഹിയാണ് മൂന്നാമത്. കൊവിഡ് പ്രതിദിന മരണം കൂടുതൽ ഇന്ന് കേരളത്തിലാണ്. രാജ്യത്തെ ആകെ മരിച്ച 14ൽ എട്ടുപേരും കേരളത്തിലാണ്. മഹാരാഷ്‌ട്രയിൽ മൂന്ന്, ഡൽഹി രണ്ട്, കർണാടക ഒന്ന് എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകൾ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോട്ടയത്തെ ലേഡി ഡോക്ടറെ വേടൻ ബലാത്സംഗം ചെയ്തത് ഒന്നര വർഷത്തിലേറെ ; യുവതിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ; പരാതി നൽകിയത് വിവാഹം കഴിക്കില്ലെന്ന് ബോധ്യപ്പെട്ടതോടെ

കൊച്ചി: റാപ്പർ വേടനെതിരായ ബലാത്സം​ഗക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കോട്ടയം സ്വദേശിനിയായ യുവതിയാണ് വേടനെതിരെ ബലാത്സം​ഗ പരാതി നൽകിയത്. ഡോക്ടറായ യുവതിയെ സമൂഹ മാധ്യമത്തിലൂടെയാണ് വേടൻ പരിചയപ്പെട്ടത്. തുടർന്ന് പ്രണയം നടിച്ച് വശത്താക്കി....

വിഴുപ്പലക്കാൻ താൽപര്യമില്ല; അമ്മ’ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറി നടന്‍ ബാബുരാജ്

താരസംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറി നടന്‍ ബാബുരാജ്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക സമര്‍പ്പിച്ച ബാബുരാജ് മത്സരത്തില്‍ നിന്ന് പിന്മാറണമെന്ന് പല അഭിനേതാക്കളും പരസ്യമായി ആവശ്യമുയര്‍ത്തിയിരുന്നു. ആരോപണവിധേയരായവര്‍ മത്സരിക്കുന്നത് തെറ്റായ കീഴ്വഴക്കമാണെന്നായിരുന്നു...

ധർമസ്ഥലയിലെ ആറാം പോയിന്റിൽ അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തി;നിർണായക വഴിത്തിരിവ്

ബെംഗളൂരു: ദക്ഷിണ കന്നടയിലെ ധര്‍മസ്ഥലയില്‍ മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്ന് സാക്ഷി വെളിപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. സാക്ഷി വെളിപ്പെടുത്തിയ സ്ഥലങ്ങള്‍ കുഴിച്ചുള്ള പരിശോധനയ്ക്കിടെ അസ്ഥികൂടാവശിഷ്ടങ്ങള്‍ കണ്ടെത്തി. ആറാമത്തെ പോയന്റില്‍ രണ്ടടി താഴ്ചയില്‍ കുഴിച്ചപ്പോഴാണ് അസ്ഥികൂട...

ആരോപണങ്ങളിൽ തകരില്ല’; ലൈംഗികാരോപണം നിഷേധിച്ച് വിജയ് സേതുപതി

തനിക്കെതിരായ ലൈംഗിക ചൂഷണ ആരോപണം നിഷേധിച്ച് തമിഴ് നടന്‍ വിജയ് സേതുപതി. ഇത്തരം വൃത്തികെട്ട ആരോപണങ്ങള്‍ക്ക് തന്നെ തളര്‍ത്താന്‍ കഴിയില്ലെന്ന് വിജയ് സേതുപതി പറഞ്ഞു. എക്‌സില്‍ പ്രത്യക്ഷപ്പെട്ട ആരോപണത്തിനെതിരേ സൈബര്‍ സെല്ലിന് പരാതി...

വേനലവധിയില്ല,ഇനി മഴയവധി?;സ്‌കൂൾ അവധിക്കാലം ഏപ്രിൽ-മേയ്‌ മാറ്റാനുള്ള ചർച്ചയ്ക്ക് തുടക്കമിട്ട് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ അവധിക്കാലം ഏപ്രില്‍, മേയ് മാസങ്ങളില്‍ നിന്ന് മാറ്റുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. അവധിക്കാലം ഏപ്രില്‍, മേയ്...

Popular this week