HealthKerala

എറണാകുളത്ത് 34 പേര്‍ക്കു കൂടി കൊവിഡ്

കൊച്ചി:എറണാകുളം ജില്ലയില്‍ ഇന്ന് 34 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

വിദേശം/ ഇതരസംസ്ഥാനത്തുനിന്നും എത്തിയവര്‍

1. എറണാകുളത്തു ചികിത്സ ആവശ്യത്തിനായി എത്തിയ മാലിദ്വീപ് സ്വദേശി (50)
2. ദമാമില്‍ നിന്നെത്തിയ പാറക്കടവ് സ്വദേശി (37)
3. ചെന്നൈയില്‍ നിന്നെത്തിയ എറണാകുളം സ്വദേശിനി (54)

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍

4. ആലങ്ങാട് സ്വദേശി (60)
5. വാഴക്കുളം സ്വദേശി (84)
6. കാലടി സ്വദേശി (18)
7. കാലടി സ്വദേശി (52)
8. രണ്ടു വയസ്സുള്ള കളമശ്ശേരി സ്വദേശിനിയായ കുട്ടി
9. ആറുമാസം പ്രായമുള്ള നായരമ്പലം സ്വദേശിയായ കുട്ടി
10. അശമന്നൂര്‍ സ്വദേശിനി (50)
11. എടത്തല സ്വദേശിനി (10)
12. നായരമ്പലം സ്വദേശി (33)
13. നായരമ്പലം സ്വദേശി (68)
14. അങ്കമാലി, തുറവൂര്‍ സ്വദേശി (60)
15. എടത്തല സ്വദേശിനി (57)
16. ചൂര്‍ണിക്കര സ്വദേശി (44)
17. അങ്കമാലി, തുറവൂര്‍ സ്വദേശിനി (50)
18. അശമന്നൂര്‍ സ്വദേശി(4)
19. അങ്കമാലി, തുറവൂര്‍ സ്വദേശിനി (26)
20. കളമശ്ശേരി സ്വദേശി (51)
21. കൂത്താട്ടുകുളം സ്വദേശിനി (25)
22. ഫോര്‍ട്ട് കൊച്ചി സ്വദേശി (38)
23. ആലങ്ങാട് സ്വദേശിനി (58)
24. നായരമ്പലം സ്വദേശി (32)
25. തൃക്കാക്കര സ്വദേശിനി (17)
26. കുന്നുകര സ്വദേശി (36)
27. കുന്നുകര സ്വദേശി (34)
28. നെടുമ്പാശ്ശേരി സ്വദേശിനി (33)
29. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകയായ പിറവം സ്വദേശിനി (46)
30. ഏലൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആലുവ സ്വദേശിനിയായ (42)ആരോഗ്യപ്രവര്‍ത്തക
കൂടാതെ,
31. തൃക്കാക്കര സ്വദേശിനി (46)
32. തൃക്കാക്കര സ്വദേശിനി (24)
33. മട്ടാഞ്ചേരി സ്വദേശിനി (35). ഇത് സംബന്ധിച്ച വിശദവിവരങ്ങള്‍ ശേഖരിച്ചു വരുന്നു
34. ജൂലായ് 22ന് മരണമടഞ്ഞ വാഴക്കുളം സ്വദേശിനിയുടെ (65) പരിശോധന ഫലവും ഇതില്‍ ഉള്‍പ്പെടുന്നു.

• ഇടുക്കി ജില്ലയില്‍ രോഗം സ്ഥിരീകരിച്ച രണ്ടുപേരും മലപ്പുറത്തു രോഗം സ്ഥിരീകരിച്ച ഒരാളും നിലവില്‍ എറണാകുളത്താണ് ചികിത്സയില്‍ ഉള്ളത് .
• ഇന്ന് 69 പേര്‍ രോഗ മുക്തി നേടി. ഇതില്‍ എറണാകുളം ജില്ലക്കാരായ 62 പേരും, ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ഒരാളും, 6 പേര്‍ മറ്റ് ജില്ലക്കാരുമാണ് .

• ഇന്ന് 479 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 987 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 11379 ആണ്. ഇതില്‍ 9802 പേര്‍ വീടുകളിലും, 194 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 1383 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 146 പേരെ പുതുതായി ആശുപത്രിയില്‍/ എഫ് എല്‍ റ്റി സി പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളില്‍/ എഫ് എല്‍ റ്റി സികളില്‍ നിന്ന് 105 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

• ജില്ലയിലെ ആശുപത്രികളില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 795 ആണ്.

• ഇന്ന് ജില്ലയില്‍ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 751 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 692 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 1027 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

• ജില്ലയിലെ സ്വകാര്യ ലാബുകളില്‍ നിന്നുമായി ഇന്ന് 1840 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.

• ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ,നഴ്‌സ്മാര്‍ മറ്റ് ജീവനക്കാര്‍ക്കും ,കൂടാതെ NSS വളണ്ടിയര്‍മാര്‍ക്കും ,ഓട്ടോ ,ടാക്‌സി,ഡ്രൈവര്‍മാര്‍ക്കും കോവിഡ് പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ച് പരിശീലനം നടത്തി.

• ഇന്ന് 400 കോളുകള്‍ ആണ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചത്. ഇതില്‍ 95 കോളുകള്‍ പൊതുജനങ്ങളില്‍ നിന്നുമായിരുന്നു.

• വാര്‍ഡ് തലങ്ങളില്‍ 4148 വീടുകള്‍ സന്ദര്‍ശിച്ചു ബോധവല്‍ക്കരണം നടത്തി. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുമായി ഫോണ്‍ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

• കൊറോണ കണ്‍ട്രോള്‍റൂമിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ടെലി ഹെല്‍ത്ത് ഹെല്‍പ്പ് ലൈന്‍ സംവിധാനത്തില്‍ നിന്ന് വീഡിയോ കോള്‍ വഴി ഇന്ന് നിരീക്ഷണത്തില്‍ കഴിയുന്ന 234 പേര്‍ക്ക് സേവനം നല്‍കി. ഇവര്‍ ഡോക്ടറുമായി നേരില്‍ കണ്ട് സംസാരിക്കുകയും ആശങ്കകള്‍ പരിഹരിക്കുകയും ചെയ്തു. കൂടാതെ ഇന്ന് ജില്ലയിലെ പ്രധാന മാര്‍ക്കറ്റുകളില്‍ എത്തിയ 13 ചരക്കു ലോറികളിലെ 16 ഡ്രൈവര്‍മാരുടെയും ക്‌ളീനര്‍മാരുടെയും വിവരങ്ങള്‍ ശേഖരിച്ചു. ഇതില്‍ 11 പേരെ ഫോണ്‍ വഴി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker