HealthKeralaNews

എറണാകുളത്ത് ഇന്ന് 83 പേർക്ക് കാെവിഡ്

എറണാകുളം:ജില്ലയിൽ ഇന്ന് 83 പേർക്ക് രോഗം സ്ഥിരീകരിച്ചു.

*വിദേശം/ ഇതരസംസ്ഥാനത്തുനിന്നും എത്തിയവർ (17)*

1. സൗദിയിൽ നിന്നെത്തിയ മുളവൂർ പായിപ്ര സ്വദേശി (42)
2. രാമനാഥപുരത്തു നിന്നെത്തിയ തമിഴ്നാട് സ്വദേശി(38)
3. ഉത്തർപ്രദേശുകാരനായ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരൻ (26)
4. ബാംഗ്ലൂരിൽ നിന്നെത്തിയ എറണാകുളത്തു ജോലി ചെയ്യുന്ന വ്യക്തി (57)
5. ദമാമിൽ നിന്നെത്തിയ പള്ളുരുത്തി സ്വദേശി (33)
6. തമിഴ്നാട്ടിൽ നിന്നെത്തിയ കന്യാകുമാരി സ്വദേശി (24)
7. തമിഴ്നാട്ടിൽ നിന്നെത്തിയ നാഗപട്ടണം സ്വദേശി (37)
8. തമിഴ്നാട്ടിൽ നിന്നെത്തിയ കന്യാകുമാരി സ്വദേശി (46)
9. തമിഴ്നാട്ടിൽ നിന്നെത്തിയ കന്യാകുമാരി സ്വദേശി (35)
10. കർണാടകത്തിൽ നിന്നെത്തിയ കാർവാർ സ്വദേശി (45)
11. ഉത്തർപ്രദേശ് സ്വദേശിയായ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരൻ (31)
12. തമിഴ്നാട്ടിൽ നിന്നെത്തിയ കന്യാകുമാരി സ്വദേശി (28)
13. ബാംഗ്ലൂരിൽ നിന്നെത്തിയ ഗുജറാത്ത് സ്വദേശി(31)
14. തമിഴ്നാട്ടിൽ നിന്നെത്തിയ കന്യാകുമാരി സ്വദേശി (30)
15. തമിഴ്നാട്ടിൽ നിന്നെത്തിയ തഞ്ചാവൂർ സ്വദേശി (47)
16. തമിഴ്നാട് സ്വദേശിയായ നാവികൻ (31)
17. രാജസ്ഥാൻ സ്വദേശിയായ നാവികൻ (24)

*സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ (58)*

ചെല്ലാനം ക്ലസ്റ്ററിൽ ഇന്ന് രണ്ട് ആരോഗ്യ പ്രവർത്തകർക്കുൾപ്പടെ പതിനാറു പേർക്ക് രോഗം സ്ഥിരീകരിച്ചു (16)
1. വെങ്ങോല സ്വദേശി (63)
2. എളമക്കര സ്വദേശി (60)
3. എളമക്കര സ്വദേശിനി (51)
4. കടുങ്ങല്ലൂർ സ്വദേശി (29)
5. മുടക്കുഴ സ്വദേശി (60)
6. ചേരാനെല്ലൂർ സ്വദേശി (28)
7. ചേരാനെല്ലൂർ സ്വദേശി (27)
8. എടത്തല സ്വദേശിനി (33)
9. ചേരാനെല്ലൂർ സ്വദേശിനി (59)
10. വാഴക്കുളം സ്വദേശിനി (29)
11. വാഴക്കുളം സ്വദേശിനി (56)
12. എടത്തല സ്വദേശി (69)
13. എടത്തല സ്വദേശിനി (66)
14. കടുങ്ങല്ലൂർ സ്വദേശിനി (35)
15. കടുങ്ങല്ലൂർ സ്വദേശി (30)
16. ആലുവ സ്വദേശിനി (55)
17. ആലുവ സ്വദേശിനി (24)
18. കടുങ്ങല്ലൂർ സ്വദേശിനി (6)
19. ഫോർട്കൊച്ചി സ്വദേശി (63)
20. വെങ്ങോല സ്വദേശിനി(17)
21. മഞ്ഞപ്ര സ്വദേശിനി (68)
22. കളമശ്ശേരി സ്വദേശി (15)
23. കളമശ്ശേരി സ്വദേശിനി (45)
24. നിലവിൽ കാക്കനാട് താമസിക്കുന്ന തിരുവനന്തപുരം സ്വദേശി (35)
25. കർണാടക സ്വദേശി (54)
26. വടക്കേക്കര സ്വദേശിനി (55)
27. കർണാടക സ്വദേശിനി (54)
28. നിലവിൽ തൃക്കാക്കര താമസിക്കുന്ന തിരുവനന്തപുരം സ്വദേശി (35)
29. നെല്ലിക്കുഴി സ്വദേശി (72)
30. ഫോർട്കൊച്ചി സ്വദേശിനി (6)
31. എടത്തല സ്വദേശിനി (25)
32. ഫോർട്കൊച്ചി സ്വദേശി (39)
33. മഴുവന്നൂർ സ്വദേശി (65)
34. എടത്തല സ്വദേശി(37)
35. എടത്തല സ്വദേശി (22)
36. കൂവപ്പടി സ്വദേശി (30)
37. കടുങ്ങല്ലൂർ സ്വദേശി (40)
38. ഫോർട്കൊച്ചി സ്വദേശി (51)
39. വേങ്ങൂർ സ്വദേശി (40)
40. നായരമ്പലം സ്വദേശിനി (54)
41. ഫോർട്കൊച്ചി സ്വദേശിനി (53)
42. മരടിലെ ഹോട്ടൽ ജീവനക്കാരനായ കോഴിക്കോട് സ്വദേശി (35)
43. വാഴക്കുളം സ്വദേശിനി (27)
44. നായരമ്പലം സ്വദേശിനി (60)
45. ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ പോത്താനിക്കാട് സ്വദേശിനി (29)
46. ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ സൗത്ത് വാഴക്കുളം സ്വദേശിനി (34)
47. ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ ശ്രീമൂല നഗരം സ്വദേശിനി (29)
48. ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ ചൂർണിക്കര സ്വദേശിനി (35)
കൂടാതെ
49. എടത്തല സ്വദേശി (65)
50. ഏലൂർ സ്വദേശിനി (49) ഇവരുടെ വിവരങ്ങൾ ശേഖരിച്ചു വരുന്നു

തൃശ്ശൂർ ജില്ലയിൽ രോഗം സ്ഥിരീകരിച്ച രണ്ട് പേരും ആലപ്പുഴ ജില്ലയിൽ രോഗം സ്ഥിരീകരിച്ച ഒരാളും നിലവിൽ എറണാകുളത്താണ് ചികിത്സയിലുള്ളത്

ഇന്ന് 58 പേർ രോഗ മുക്തി നേടി. ഇതിൽ എറണാകുളം ജില്ലക്കാരായ 54 പേരും, ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള 3 പേരും, ഒരാൾ മറ്റ് ജില്ലക്കാരനുമാണ് .

ഇന്ന് 521 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 836 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 11733 ആണ്. ഇതിൽ 9767 പേർ വീടുകളിലും, 190 പേർ കോവിഡ് കെയർ സെന്ററുകളിലും 1776 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

ഇന്ന് 126 പേരെ പുതുതായി ആശുപത്രിയിൽ/ എഫ് എൽ റ്റി സി പ്രവേശിപ്പിച്ചു.

വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 105 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 827 ആണ്.

ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 886 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 520 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 968 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

ജില്ലയിലെ സ്വകാര്യ ലാബുകളിൽ നിന്നുമായി ഇന്ന് 2097 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.

ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ ,നഴ്‌സ്‌മാർ ആശാ പ്രവത്തകർ ,മറ്റു ജീവനക്കാർ തുടങ്ങിയവർക്ക് കോവിഡ് പ്രതിരോധ മാർഗങ്ങളെക്കുറിച്ച് പരിശീലനം നടത്തി.

ഇന്ന് 400 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 150 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

വാർഡ് തലങ്ങളിൽ 4123 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 246 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു. കൂടാതെ ഇന്ന് ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ എത്തിയ 20 ചരക്കു ലോറികളിലെ 26 ഡ്രൈവർമാരുടെയും ക്ളീനർമാരുടെയും വിവരങ്ങൾ ശേഖരിച്ചു. ഇതിൽ13 പേരെ ഫോൺ വഴി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker