കൊവിഡ് ബാധിതര്‍ 95 ലക്ഷം കടന്നു; 4,84,956 മരണം
വാഷിംഗ്ടണ്‍ ഡിസി: ലോകവ്യാപകമായി കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധന തുടരുന്നു. ലോകത്ത് കൊവിഡ് ബാധിതര്‍ 95 ലക്ഷം കടന്നു. 95,527,099 പേര്‍ക്കാണ് രോഗം ബാധിച്ചത്. ലോകത്ത് ഇതുവരെ 4,84,956 പേരാണ് രോഗം ബാധിച്ച് വിവിധ രാജ്യങ്ങളിലായി മരിച്ചത്.
ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ അമേരിക്കയിലും ബ്രസീലിലുമാണ്. അമേരിക്കയില്‍ 24,63,271 പേര്‍ക്കും ബ്രസീലില്‍ 11,92,474 പേര്‍ക്കുമാണ് രോഗം ബാധിച്ചത്. അഗോളതലത്തില്‍ രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് റഷ്യ. റഷ്യയില്‍ ഇതുവരെ ആറ് ലക്ഷത്തോളം പേര്‍ക്ക് രോഗം ബാധിച്ചു. ഇന്ത്യ നാലാം സ്ഥാനത്താണ്. 4,72,985 പേര്‍ക്കാണ് ഇന്ത്യയില്‍ രോഗം ബാധിച്ചത്.
അതേസമയം കൊവിഡ് വൈറസിനെതിരായി വികസിപ്പിച്ച വാക്‌സിന്‍ ഉപയോഗിച്ച് യുകെയില്‍ മനുഷ്യരില്‍ രണ്ടാം ഘട്ട പരീക്ഷണം ആരംഭിച്ചു. ലണ്ടനിലെ ഇംപീരിയല്‍ കോളജ് വികസിപ്പിച്ച വാക്സിന്‍ പരീക്ഷണമാണ് രണ്ടാം ഘട്ടത്തിലേക്ക് കടന്നത്. മുന്നൂറോളം സന്നദ്ധപ്രവര്‍ത്തകരാണ് രണ്ടാം ഘട്ടത്തിലെ പഠനത്തില്‍ പങ്കെടുക്കുന്നത്. നേരത്തേ, വാക്‌സിന്‍ മൃഗങ്ങളില്‍ പരീക്ഷിച്ചപ്പോള്‍ ഫലപ്രദമായ പ്രതിരോധ പ്രതികരണം സൃഷ്ടിക്കാന്‍ സാധിച്ചതിനെ തുടര്‍ന്നാണ് മനുഷ്യരിലെ പരീക്ഷണ ഘട്ടത്തിലേക്ക് നീങ്ങിയത്.
രണ്ടാം ഘട്ടത്തിലാണ് വാക്‌സിന്‍ പ്രയോഗിച്ചവരില്‍ രോഗത്തിനെതിരെ പ്രതിരോധശേഷി പരീക്ഷിക്കുന്നത്. കൂടാതെ വാക്‌സിന്റെ സുരക്ഷിതത്വം സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും പരീക്ഷണത്തില്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.