26 C
Kottayam
Friday, March 29, 2024

പാലക്കാട്ട് ഏഴുവയസുകാരനെ അമ്മ കുത്തിക്കൊന്നു

Must read

പാലക്കാട്: മണ്ണാര്‍ക്കാടിന് സമീപം ഭീമനാട് അമ്മ ആണ്‍കുട്ടിയെ കുത്തിക്കൊന്നു. ഏഴുവയസുകാരനാണ് അമ്മയുടെ കൈകളാല്‍ ദാരുണാന്ത്യം.ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം.മാനസികമായി വൈകല്യങ്ങള്‍ ഉള്ളയാളാണ് അമ്മയെന്നാണ് വിവരം.

ഒമ്പത്​ മാസം പ്രായമുള്ള കുഞ്ഞ് വീടിന് പുറത്തിരുന്ന്​ കരയുന്നതുകണ്ട് അയല്‍ക്കാര്‍ എത്തി കുഞ്ഞിനെ എടുത്ത്​ വീടിനകത്തേക്ക്​ കയറിയപ്പോഴാണ്​ ഏഴ് വയസ്സുകാരനെ മരിച്ചനിലയില്‍ കണ്ടത്.

തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. എറണാകുളത്താണ്​​ കുട്ടിയുടെ അച്ഛൻ ജോലി ചെയ്യുന്നത്​. ഇദ്ദേഹത്തെ വിവരമറിയിച്ചിട്ടുണ്ട്​. കുട്ടിയുടെ മൃതദേഹം മണ്ണാർകാട്​ താലൂക്ക്​ ആശുപത്രിയിലേക്ക്​ മാറ്റും. കുട്ടിയുടെ മാതാവ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്നും കുറച്ചുകാലമായി വലിയ പ്രശ്നങ്ങളില്ലായിരുന്നുവെന്നും പോലീസ് പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week