രോഗലക്ഷണങ്ങളില്ല; കണ്ണൂരില്‍ കൊവിഡ് പരിശോധന വേണമെന്ന് നിര്‍ബന്ധം പിടിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കണ്ണൂര്‍: മുംബൈയില്‍ നിന്നെത്തി 14 ദിവസമായി ക്വാറന്റൈനില്‍ കഴിഞ്ഞ ശേഷം രോഗലക്ഷണങ്ങള്‍ കാണാത്തതിനെ തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലേക്ക് മടക്കി അയച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 14 ദിവസമായി ക്വാറന്റൈനില്‍ കഴിഞ്ഞ ഇയാളില്‍ രോഗ ലക്ഷണങ്ങള്‍ കാണാത്തതിനെ തുടര്‍ന്ന് വീട്ടിലേക്കു തിരിച്ചു പോകാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ അനുമതി നല്‍കിയിരുന്നു.

എന്നാല്‍, തനിക്ക് കൊവിഡ് പരിശോധന വേണമെന്നും കുട്ടികളും പ്രായമുള്ളവരും താമസിക്കുന്ന വീട്ടിലേക്കു പോകാനാവില്ലെന്നും പരിശോധന വേണമെന്നും മുംബൈയില്‍ നിന്നെത്തിയ പയ്യന്നൂര്‍ എട്ടിക്കുളം സ്വദേശി നിര്‍ബന്ധം പിടിച്ചു.

ക്വാറന്റൈനില്‍ തുടര്‍ന്ന ഇയാള്‍ മുന്‍കൈയെടുത്ത് നടത്തിയ പരിശോധനയിലാണ് മുംബൈയില്‍ നിന്നെത്തി 24ാം ദിവസം കൊവിഡ് ബാധിച്ചതായി തെളിഞ്ഞത്. ഇയാളെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കൊവിഡ് വാര്‍ഡിലേക്കു മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News