ഭര്‍ത്താവിനൊപ്പം ജീവിക്കണമെങ്കില്‍ തോക്ക് വേണം! ലൈസന്‍സ് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും ഡി.ജി.പിക്കും നിവേദനവുമായി യുവതി; സംഭവം ആലപ്പുഴയില്‍

ആലപ്പുഴ: ഭര്‍ത്താവിനൊപ്പം ജീവിക്കുന്നതിന് തനിക്ക് തോക്ക് ഉപയോഗിക്കാന്‍ ലൈസന്‍സ് വേണമെന്നാവശ്യപ്പെട്ട് ഭാര്യ രംഗത്ത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ജില്ലാ പോലീസ് മേധാവിക്കും യുവതി നിവേദനം നല്‍കി.

ഇന്നലെ കറ്റാനത്താണു വിചിത്രമായ സംഭവം. രണ്ട് ദിവസമായി ഭര്‍ത്താവ് തന്നെ ഉപദ്രവിക്കുന്നുവെന്ന കാണിച്ച് യുവതി ആദ്യം കുറത്തികാട് പോലീസിനും പിന്നീടു പിങ്ക് പോലീസിനും പരാതി നല്‍കിയിരുന്നു. യുവതിയുടെ പരാതിയില്‍ പോലീസ് വീട്ടിലെത്തി അന്വേഷണം നടത്തി മടങ്ങിയിരുന്നു.

അന്വേഷണത്തില്‍ തൃപ്തിയാവാത്ത യുവതി തനിക്കു നീതി ലഭിച്ചില്ലെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും ജില്ലാ പോലീസ് മേധാവിക്കും നിവേദനം നല്‍കുകയായിരിന്നു. തുടര്‍ന്ന് പോലീസ് ഭര്‍ത്താവിനെതിരെ കേസെടുത്തു. യുവതിയുടേത് മൂന്നാമത്തെ വിവാഹമാണെന്നും ഭര്‍ത്താവിന്റേത് രണ്ടാം വിവാഹമാണെന്നും കുറത്തികാട് പോലീസ് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News