ജാതി മാറി വിവാഹം കഴിച്ചു; ദമ്പതികള്‍ക്ക് 2.5 ലക്ഷം രൂപ പിഴയും ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് വിലക്കും
ചെന്നൈ: ജാതി മാറി വിവാഹം ചെയ്തതിന് ദളിത് ദമ്പതികള്‍ക്ക് നാട്ടുക്കൂട്ടം പിഴയും ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് വിലക്കും പ്രഖ്യാപിച്ചു. തമിഴ്‌നാട്ടിലെ തിരുപ്പതൂരിലാണ് സംഭവം. കനഗരാജ് (26), ജയപ്രിയ (23) എന്നിവരാണ് വിവാഹിതരായത്.
എന്നാല്‍ ഇരുവരും ഒരു സാമുദായത്തില്‍പ്പെട്ടവരാണെങ്കിലും ജയപ്രിയ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടതാണ്. അതേസമയം ജയപ്രിയയുടെ മാതാപിതാക്കള്‍ ഇവരുടെ ബന്ധത്തിന് എതിര് നിന്നു. അതോടെ 2018 ജനുവരിയില്‍ ഇരുവരും പുല്ലൂരില്‍ നിന്ന് ചെന്നൈയിലേക്ക് ഒളിച്ചോടുകയും വിവാഹം കഴിക്കുകയും ചെയ്തു. ശേഷം ചെന്നൈയില്‍ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു കനഗരാജ്.
കൊവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടതോടെ ജോലി നഷ്ടമായി. തുടര്‍ന്ന് കനഗരാജ്, ജയപ്രിയക്കൊപ്പം പുല്ലൂരിലേക്ക് തിരിച്ചെത്തി. എന്നാല്‍ ഇവര്‍ നാട്ടിലേക്ക് മടങ്ങിയെത്തിയാല്‍ 2.5 ലക്ഷം രൂപ പിഴ ഈടാക്കണമെന്ന് നേരത്തെ തന്നെ നാട്ടുകൂട്ടം ചേര്‍ന്ന് തീരുമാനമെടുത്തിയിരുന്നു.