ലൈംഗിക ബന്ധത്തിനിടെ 60 വയസുകാരന്‍ കുഴഞ്ഞ് വീണ് മരിച്ചു
കെനിയ: കാമുകിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ നെഞ്ചുവേദന വന്ന് 60 വയസുകാരന്‍ കുഴഞ്ഞ് വീണുമരിച്ചു. സ്റ്റീഫന്‍ കരുക്കി എന്ന ബിസിനസുകാരനാണ് മരിച്ചത്. കെനിയയിലെ മോംബാസ കൗണ്ടിയിലാണ് സംഭവം നടന്നത്.
ഒരു വര്‍ഷമായി ഡേറ്റിങ്ങിലായിരുന്ന അദ്ദേഹം തന്റെ കാമുകിയുമായി സമയം ചിലവഴിക്കാന്‍ അവരുടെ വീട്ടില്‍ എത്തിയതാണ്. തന്നെ സന്ദര്‍ശിച്ച ശേഷം തിരികെ സ്വന്തം വീട്ടില്‍ മടങ്ങി പോകാറാണ് പതിവ് എന്ന് യുവതി പറഞ്ഞു. ‘നല്ല സമയം’ ചിലവിടാന്‍ അദ്ദേഹം തന്റെയരികില്‍ എത്താറുണ്ട്. ഉച്ചയ്ക്ക് രണ്ടു മണിയോട് കൂടിയാണ് അദ്ദേഹം വീട്ടില്‍ എത്തിയത്. തന്നെ കിടപ്പറയിലേക്ക് പറഞ്ഞുവിട്ട ശേഷം ടോയിലെറ്റില്‍ പോയി മടങ്ങിയതാണദ്ദേഹം.
എന്നാല്‍ ലൈംഗിക ബന്ധത്തിനിടെ നെഞ്ചുവേദന വന്ന അദ്ദേഹം കുഴഞ്ഞു വീഴുകയായിരുന്നു. അയല്‍ക്കാരുടെ സഹായത്തോടെ യുവതി അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. മൃതശരീരം പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും ചെയ്തു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.