‘ഏതോ കോമാളികള്‍ എന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ ഹാക്ക് ചെയ്തിരിക്കുന്നു’; നസ്രിയ

കഴിഞ്ഞ ദിവസം നസ്രിയയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ പതിവില്ലാതെ ലൈവ് കണ്ട ആരാധകര്‍ അമ്പരന്നു. തിങ്കളാഴ്ച രാത്രിയോടെ ആണ് നസ്രിയ ഫഹദ് ഗോയിങ് ലൈവ് നോട്ടിഫിക്കേഷന്‍ ലഭിച്ചത്. ഇപ്പോള്‍ അതിന് പിന്നിലെ കാര്യം വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് നസ്രിയ.

തന്റെ ഇന്‍സ്റ്റഗ്രാം പേജ് ഹാക്ക് ചെയ്യപ്പെട്ടെന്നും എന്തെങ്കിലും സന്ദേശങ്ങള്‍ ലഭിച്ചാല്‍ മറുപടി നല്‍കരുതെന്നുമാണ് താരത്തിന്റെ മുന്നറിയിപ്പ്. ‘ഏതോ കോമാളികള്‍ എന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ ഹാക്ക് ചെയ്തിരിക്കുന്നു. കുറച്ചു ദിവസം എന്റെ പ്രൊഫൈലില്‍ നിന്നു വരുന്ന മെസേജുകള്‍ക്ക് ദയവായി മറുപടി അയയ്ക്കരുത്. ഇക്കാര്യം എന്റെ ശ്രദ്ധയില്‍ പെടുത്തിയ എല്ലാവര്‍ക്കും നന്ദി. മറ്റെല്ലാം നന്നായിരിക്കുന്നു,’ നസ്രിയ കുറിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News