32.8 C
Kottayam
Tuesday, May 7, 2024

മാരക കോവിഡിന്റെ മൂന്നാം വേര്‍ഷനെയും കണ്ടെത്തി : വീണ്ടും കോവിഡില്‍ വിറച്ച് ലോകം

Must read

നെയ്റോബി: കൊവിഡിന്റെ മാരക വകഭേദം ബ്രിട്ടനെ വിറപ്പിക്കുന്നതിനിടെ മാരക കോവിഡിന്റെ മൂന്നാം വേര്‍ഷനെയും കണ്ടെത്തി. കൊവിഡിന്റെ മൂന്നാമതൊരു വേര്‍ഷന്‍ നൈജീരിയയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ലോകം മുഴുവന്‍ കൊവിഡിന് വാക്സിന്‍ കണ്ടെത്താനുള്ള ശ്രമത്തിനിടയിലാണ് പുതിയൊരു വകഭേദം കൂടി വന്നിരിക്കുന്നത്. അതേസമയം നൈജീരയയിലെ കൊവിഡിനെ കുറിച്ച് കുറച്ച് അന്വേഷണം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയും മാരക കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇതിന്റെ രംഗപ്രവേശം.

ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും കണ്ടത് പോലെയുള്ള കൊവിഡല്ല ഇതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. അതുകൊണ്ട് എത്രത്തോളം മാരകമാണ് ഈ രോഗമെന്ന് അറിയില്ല. കൂടുതല്‍ സാമ്പിളുകള്‍ പരിശോധിക്കാനാണ് തീരുമാനം. കുറച്ച് സമയം കൂടി തന്നാല്‍ ഇതിന്റെ വ്യാപ്തി കുറിച്ച് പറയാന്‍ സാധിക്കുമെന്ന് ആഫ്രിക്കന്‍ പകര്‍ച്ചവ്യാധി പ്രതിരോധ വിഭാഗം തലവന്‍ ജോണ്‍ കെങ്കസോംഗ് പറഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ രൂപാന്തരം സംഭവിച്ച കൊവിഡിനെ കണ്ടെത്തിയതോടെ ആഫ്രിക്കന്‍ മേഖല ഒന്നടങ്കം കടുത്ത ജാഗ്രതയിലാണ്. ആഫ്രിക്കന്‍ മേഖല ആരോഗ്യ പ്രശ്നങ്ങള്‍ കാരണം നേരത്തെ തന്നെ ദുര്‍ബലമാണ്. അതുകൊണ്ടാണ് ആശങ്ക വര്‍ധിക്കുന്നത്.

ഓഗസ്റ്റ് മൂന്നിനും ഒക്ടോബര്‍ ഒമ്ബതിനും ശേഖരിച്ച സാമ്ബിളുകളില്‍ നിന്നാണ് പുതിയ വേര്‍ഷന്‍ കണ്ടെത്തിയത്. നൈജീരിയയിലെ ഒസുന്‍ സംസ്ഥാനത്താണ് ഇത് രേഖപ്പെടുത്തിയത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week