28.4 C
Kottayam
Tuesday, May 28, 2024

ബ്രിട്ടണില്‍ നിന്ന് കേരളത്തിലെത്തിയ അഞ്ചുപേര്‍ക്ക് കോവിഡ്

Must read

കേരളത്തില്‍ ബ്രിട്ടണില്‍ നിന്നെത്തിയ അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അതിവേഗ വൈറസ് ബാധയാണോ എന്ന് അറിയാനുള്ള പരിശോധനയിലാണ്. ഇവരുടെ സ്രവം വിദഗ്ധ പരിശോധനയ്ക്കായി പുനെയിലേക്കയച്ചു.

രോഗം സ്ഥിരീകരിച്ച മൂന്ന് കോഴിക്കോട് സ്വദേശികളില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലാണ്.

നാലാഴ്ചയ്ക്കിടെ ബ്രിട്ടണില്‍ നിന്നെത്തി കോവിഡ് സ്ഥിരീകരിച്ചവര്‍ കേരളത്തിലും ഉണ്ടാകാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സൂചന നല്‍കിയിരുന്നു. വൈറസുകളുടെ ഘടനയും സ്വഭാവവും മനസ്സിലാക്കാന്‍ ജനിതകശ്രേണീകരണം നടത്തുന്നതിന് ഇത്തരം കേസുകളുടെ സ്രവ സാമ്പിളുകള്‍ ലാബുകള്‍ക്ക് കൈമാറാനും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week