കൊറോണ മനുഷ്യനിലേക്ക് പടര്‍ന്നത് ഈനാംപേച്ചിയില്‍ നിന്ന്; വൈറസ് ഘടനയുമായി 99 ശതമാനം സാമ്യം

ബീജിംഗ്: ചൈനയില്‍ കൊറോണ പടര്‍ന്ന് പിടിക്കുമ്പോള്‍ വൈറസ് മനുഷ്യരിലേക്ക് എത്തിച്ചത് ഈനാംപേച്ചിയെന്ന് ഗവേഷകര്‍. ഈനാം പേച്ചിയില്‍ നിന്നു കണ്ടെത്തിയ കൊറോണ വൈറസിന്റെ ജനതിക ഘടനയ്ക്ക് രോഗം ബാധിച്ച് മനുഷ്യരിലെ വൈറസ് ഘടനയുമായി 99 ശതമാനം സാമ്യത കണ്ടതോടെയാണ് ഈ സംശയം ഉയന്നിരിക്കുന്നത്. നേരത്തേ വൈറസിന്റെ ഉറവിടം പാമ്പാണ് എന്നും വവ്വാലില്‍ നിന്നുമാണ് രോഗം പടര്‍ന്നതെന്നും വിലയിരുത്തലുകള്‍ പുറത്തു വന്നിരുന്നു. ഇപ്പോഴും പരിശോധന തുടരുകയാണ്.

ഇന്നലെ മാത്രം ചൈനയില്‍ രോഗം ബാധിച്ച് മരിച്ചത് 86 പേരായിരുന്നു. ഇതുവരെ മരണം 722 ആയി ഉയര്‍ന്നിരിക്കുകയാണ്. 3399 പേര്‍ക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ചികിത്സയില്‍ 34,500 പേര്‍ കഴിയുമ്പോഴാണ് ദിവസങ്ങള്‍ കഴിയുംതോറും രോഗികളുടെ എണ്ണവും മരണസംഖ്യയും കൂടുന്നത്. നേരത്തേ ചൈനയില്‍ അനേകര്‍ മരണമടഞ്ഞ സാര്‍സിനേക്കാര്‍ മാരകമായി മാറുകയാണ് കൊറോണ. 2003 ല്‍ സാര്‍സ് പടര്‍ന്നപ്പോള്‍ 650 പേരാണ് മരണത്തിന് കിഴടങ്ങിയത്. രോഗബാധ മൂലം ചൈനയിലേക്ക് പ്രവേശിക്കാതെ ജപ്പാനിലെ യോക്കോഹോമ തീരത്ത് നങ്കൂരമിട്ട ക്രൂസ് കപ്പലിലെ 61 യാത്രക്കാര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കപ്പലില്‍ ഇന്ത്യാക്കാരും ഉള്ളതായിട്ടാണ് വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News