കാസര്‍കോട് കൊറോണ ബാധ സംശയത്തെ തുടര്‍ന്ന് ഒരാളെ കൂടി ആശുപത്രിയിലേക്ക് മാറ്റി
കാസര്‍കോഡ്: കാസര്‍കോട് കൊറോണ വൈറസ് ബാധയെന്ന സംശയത്തെ തുടര്‍ന്ന് ഒരാളെ കൂടെ ആശുപത്രിയിലേക്ക് മാറ്റി. കൊറോണക്ക് സമാനമായ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പിന്റെ നടപടി. നേരത്തെ ചികിത്സയിലുള്ള ഒരു വിദ്യാര്‍ത്ഥിക്ക് മാത്രമാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കാസര്‍കോട് ജില്ലയില്‍ നിന്നും ഇതുവരെ 22 പേരുടെ സ്രവം ആണ് പരിശോധനക്കയച്ചത്. ഇതില്‍ പതിനെട്ട് പേരുടെ ഫലം നെഗറ്റീവാണ്. മൂന്ന് പേരുടെ പരിശോധനാഫലം ഇനിയും ലഭിക്കാനുണ്ട്.
ജില്ലയിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന് ഇന്ന് റവന്യുമന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം ചേരും. അതേസമയം, കൊറോണ രോഗം പടര്‍ന്നുപിടിച്ച ചൈനയില്‍ നിന്ന് തിരിച്ചു വരാനുള്ള ഇന്ത്യക്കാരുടെ കണക്കുകള്‍ പുറത്തു വിട്ടു. വുഹാനില്‍ നിന്ന് ഇനിയും 80 ഇന്ത്യക്കാര്‍ തിരിച്ചെത്താന്‍ ബാക്കിയുണ്ടെന്നും ഇവരില്‍ 10 പേര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.