28.1 C
Kottayam
Monday, September 23, 2024

ജഗദീഷ് ഷെട്ടാറിനെ കോൺഗ്രസ് കൈവിടില്ല; എംഎൽസിയാക്കി മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കും

Must read

ബെംഗളൂരു: ബിജെപി വിട്ടു കോൺഗ്രസിലെത്തിയ മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിന് പ്രധാനപദവി നൽകാൻ കോൺഗ്രസ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഹുബ്ബള്ളി ധാർവാഡ് സെൻട്രൽ സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച ഷെട്ടാർ പരാജയപ്പെട്ടിരുന്നു. ഷെട്ടാറിൻ്റെ കോൺഗ്രസ് പ്രവേശനം പാർട്ടിക്ക് നേട്ടമുണ്ടാക്കിയെന്നു വിലയിരുത്തിയാണ് അദ്ദേഹത്തിന് പ്രധാനപദവി നൽകാൻ കോൺഗ്രസ് ഒരുങ്ങുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് കൂടി മുന്നിൽക്കണ്ടാണ് ലിംഗായത്ത് വിഭാഗത്തിലെ പ്രമുഖനായ ഷെട്ടാറിന് കോൺഗ്രസ് പരിഗണന നൽകുന്നത്.

ജഗദീഷ് ഷെട്ടാറിനെ നിയമസഭാ കൗൺസിലിൽ ഉൾപ്പെടുത്തി മന്ത്രിസ്ഥാനം നൽകിയേക്കുമെന്നാണ് സൂചനയെന്ന് പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ചു ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഇതുസംബന്ധിച്ച് ഉടൻ തീരുമാനം ഉണ്ടായേക്കില്ല. എന്നാൽ ഉറപ്പായും മന്ത്രിസ്ഥാനം നൽകിയേക്കുമെന്നും അദ്ദേഹത്തിൻ്റെ പ്രവർത്തിപരിചയം പാർട്ടി പ്രയോജനപ്പെടുത്തുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ടൈംസ് ഓഫ് ഇന്ത്യയോടു പറഞ്ഞു.

കർണാടകയിൽ ബിജെപിയ്ക്ക് പാളിയതെവിടെ?
നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് നിഷേധിച്ചതോടെയാണ് 67 കാരനായ ഷെട്ടാ‍ർ പാർട്ടി വിട്ടത്. തുടർന്ന് കോൺഗ്രസിൽ ചേർന്ന അദ്ദേഹം സ്വന്തം മണ്ഡലമായ ഹുബ്ബള്ളി ധാർവാഡ് സെൻട്രലിൽനിന്ന് കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുകയായിരുന്നു.

പ്രചാരണത്തിലുടനീളം തനിക്ക് സീറ്റ് നിഷേധിച്ച ബിജെപി നേതൃത്വത്തെ ഷെട്ടാ‍ർ രൂക്ഷമായി വിമർശിച്ചിരുന്നു. ബിജെപിയുടെ ബ്രാഹ്മണ മുഖങ്ങളായ സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ്, കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി എന്നിവ‍ർ ലിംഗായത്ത് നേതാക്കളെ ഒതുക്കാൻ ശ്രമിക്കുകയാണെന്നു ഷെട്ടാർ ആരോപിച്ചത് ലിംഗായത്ത് വിഭാഗത്തിലും ചർച്ചയ്ക്ക് ഇടയാക്കി.

ഹുബ്ബള്ളി- ധാർവാഡ് സെൻട്രലിൽ ആറു തവണ എംഎൽഎയായ ഷെട്ടാറിന് ഇക്കുറിയുണ്ടായ തോൽവി കനത്ത തിരിച്ചടിയായി. ബിജെപി സ്ഥാനാർഥി മഹേഷ് തെങ്കിനകൈയോട് 34289 വോട്ടുകൾക്കാണ് ഷെട്ടാറിൻ്റെ പരാജയം. മഹേഷ് തെങ്കിനകൈ 95064 വോട്ട് നേടിയപ്പോൾ ഷെട്ടാ‍റിന് 60775 വോട്ടുകളാണ് നേടാനായത്. 2018 ൽ ഹുബ്ബള്ളിയിൽനിന്ന് 75,794 വോട്ടു നേടിയായിരുന്നു ഷെട്ടാറിൻ്റെ വിജയം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ സൂക്ഷിക്കുന്നതും കാണുന്നതും പോക്സോ നിയമപ്രകാരം കുറ്റകരം;നിര്‍ണ്ണായക ഉത്തരവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ സംബന്ധിച്ച് സുപ്രീംകോടതിയുടെ സുപ്രധാന ഉത്തരവ്. കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുന്നതും കാണുന്നതും പോക്‌സോ നിയമ പ്രകാരം കുറ്റകരമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ദൃശ്യങ്ങള്‍ കാണുന്ന വ്യക്തിക്ക് മറ്റുലാഭ ലക്ഷ്യങ്ങള്‍...

തെരച്ചിലിനിടെ ഗംഗാവാലി പുഴയോരത്ത് അസ്ഥി കണ്ടെത്തി; മനുഷ്യന്‍റേതെന്ന് സംശയം,വിശദമായ പരിശോധന

ബംഗളൂരു: അർജുൻ അടക്കം മൂന്ന് പേർക്കായി ഷിരൂരിലെ മണ്ണിടിച്ചിൽ മേഖലയിൽ നടക്കുന്ന തെരച്ചിലിനിടെ അസ്ഥി കണ്ടെത്തി. ഗംഗാവലി  പുഴയോരത്ത് നിന്നാണ് രാത്രിയോടെ അസ്ഥി കണ്ടെത്തിയത്. മനുഷ്യന്‍റെ അസ്ഥിയാണെന്നാണ് സംശയിക്കുന്നത്. വിശദമായ പരിശോധനയ്ക്കായി അസ്ഥി...

ശ്രീലങ്ക ചുവക്കുന്നു! പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിക്രമസിംഗെ പുറത്ത്; ഇടത് നേതാവ് അനുര കുമാര ദിസനായകെ മുന്നിൽ

കൊളംബോ: ഇടതുപക്ഷ നേതാവ് അനുര കുമാര ദിസനായകെ ശ്രീലങ്കന്‍ പ്രസിഡന്റായേക്കും. ആദ്യ റൗണ്ട് വോട്ടെണ്ണലില്‍ ദിസനായകെ ബഹുദൂരം മുന്നിലെത്തി. എന്നാല്‍ 50 ശതമാനം വോട്ടുകള്‍ നേടാന്‍ കഴിയാതിരുന്നതോടെ വോട്ടെണ്ണല്‍ രണ്ടാം റൗണ്ടിലേക്ക് കടന്നു....

ശത്രുക്കൾക്ക് ആയുധമായി; നിലപാട് തിരുത്തി പി.വി. അൻവർ പിന്തിരിയണമെന്ന് സി.പി.എം.

തിരുവനന്തപുരം: രാഷ്ട്രീയവിവാദങ്ങൾക്കിടെ പി.വി. അൻവർ എം.എൽ.എയെ തള്ളി സി.പി.എം. അന്‍വറിന്റെ നിലപാടുകള്‍ ശത്രുക്കള്‍ക്ക് പാര്‍ട്ടിയേയും സര്‍ക്കാരിനേയും ആക്രമിക്കാനുള്ള ആയുധമായി. നിലപാട് തിരുത്തി അന്‍വര്‍ പിന്തിരിയണമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വാര്‍ത്താക്കുറിപ്പിൽ വ്യക്തമാക്കി.അൻവറിനെ തള്ളി...

​ഗം​ഗാവലി പുഴയില്‍നിന്ന്‌ എൻജിൻ കണ്ടെത്തി;തിരച്ചിൽ നിർണായക ഘട്ടത്തില്‍

അങ്കോല: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിലിനിടെ ​ഗംഗാവലി നദിയില്‍നിന്ന്‌ ഒരു ലോറിയുടെ എന്‍ജിന്‍ കണ്ടെത്തി. എന്നാൽ, ഇത് അർജുന്റെ ലോറിയുടെ എന്‍ജിന്‍ അല്ലെന്ന് ലോറി...

Popular this week