24.9 C
Kottayam
Saturday, June 6, 2026

യുവതിയെ കൊന്ന് കഷ്‌ണങ്ങളാക്കി ഫ്രിഡ്‌ജിൽ വച്ച സംഭവം; സുഹൃത്തായ ബാർബർ ഷോപ്പ് ജീവനക്കാരൻ കസ്റ്റഡിയിൽ

Must read

ബംഗളൂരു: അപ്പാർട്ട്‌മെന്റിലെ ഫ്രിഡ്‌ജിൽ നിന്നും യുവതിയുടെ മൃതദേഹം ലഭിച്ച സംഭവം അന്വേഷിക്കാൻ നാല് പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. കഴിഞ്ഞ ദിവസമാണ് മാളിലെ ജീവനക്കാരിയായ നെലമംഗല സ്വദേശി മലാലക്ഷ്‌മിയുടെ (29) ശരീരഭാഗങ്ങൾ മുന്നേശ്വര ബ്ലോക്കിലെ അപ്പാർട്ട്‌മെന്റിൽ നിന്നും കണ്ടെത്തിയത്. ഭർത്താവിനെയും മകളെയും ഉപേക്ഷിച്ച് കുറച്ചുനാളായി ഇവർ ഒറ്റയ്‌ക്കാണ് താമസം.

അപ്പാർട്ട്‌മെന്റിൽ നിന്നും ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ അയൽക്കാർ മഹാലക്ഷ്‌മിയുടെ ബന്ധുക്കളെ വിവരമറിയിച്ചു. തുടർന്ന് ഇവരെത്തി പരിശോധിച്ചപ്പോഴാണ് ഫ്രിഡ്‌ജിൽ നിന്നും ശരീരഭാഗങ്ങൾ ലഭിച്ചത്. സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് അന്വേഷണം നടത്തുന്നത്.

മഹാലക്ഷ്‌മിയുമായി അടുത്ത ബന്ധമുള്ള എല്ലാവരെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. പശ്ചിമ ബംഗാൾ സ്വദേശിയും ബാർബർ ഷോപ്പ് ജീവനക്കാരനുമായ ഇവരുടെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ ഇടയ്‌ക്കിടെ മഹാലക്ഷ്‌മിയെ കാണാൻ അപ്പാർട്ട്‌മെന്റിൽ എത്താറുണ്ടെന്ന് സമീപത്ത് താമസിക്കുന്നവർ മൊഴി നൽകിയിരുന്നു.

50 കഷ്‌ണങ്ങളാക്കി മുറിച്ച നിലയിലാണ് മൃതദേഹം ഫ്രിഡ്‌ജിൽ നിന്നും ലഭിച്ചത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്നലെ ഉച്ചയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മറ്റെവിടെയെങ്കിലും വച്ച് കൊലപാതകം നടത്തിയ ശേഷം മൃതദേഹം അപ്പാർട്ട്‌മെന്റിലേക്ക് എത്തിച്ചതാകാമെന്നാണ് പൊലീസ് പറയുന്നത്.

- Advertisement -

അവിടെയെങ്ങും കൊലപാതകം നടന്നതിന്റെ രക്തക്കറയോ തെളിവ് നശിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നതായോ കണ്ടെത്താൻ സാധിച്ചില്ല. മഹാലക്ഷ്‌മിയുടെ കിടക്കയ്‌ക്ക് സമീപം ഒരു സ്യൂട്ട്‌കേസ് ഉണ്ടായിരുന്നു. വിശദമായ വിവരങ്ങൾ കസ്റ്റഡിയിലെടുത്തയാളെ ചോദ്യം ചെയ്‌ത ശേഷമേ പറയാൻ സാധിക്കൂ എന്നും പൊലീസ് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week