ബൈപാസ് ഉദ്ഘാടനത്തിന് കെ.സി വേണുഗോപാലിനെ ക്ഷണിച്ചില്ല; ആലപ്പുഴയില്‍ കോണ്‍ഗ്രസ് ദേശീയപാത ഉപരോധിക്കുന്നു

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിന്റെ ഉദ്ഘാടനത്തിന് ഇവിടുത്തെ മുന്‍ എംപിയായിരുന്ന കെ.സി വേണുഗോപാലിനെ ഒഴിവാക്കിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മാര്‍ച്ച്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച്. പോലീസും പ്രവര്‍ത്തകരും തമ്മില്‍ നേരിയ തോതില്‍ ഉന്തും തള്ളുമുണ്ടായി.

ആലപ്പുഴ ബൈപ്പാസിന്റെ സൃഷ്ട്ടാവ് കെ. സി വേണുഗോപാലാണ്. ഇടതുപക്ഷ സര്‍ക്കാരിന് ഇതില്‍ യാതൊരു റോളുമില്ല. ആസൂത്രിതമായാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കോണ്‍ഗ്രസ് നേതാക്കളെ ഒഴിവാക്കിയത്. ജി സുധാകരന്‍ എട്ടുകാലി മമ്മൂഞ്ഞാണെന്നും ഡിസിസി പ്രസിഡന്റ് അഡ്വ. എം ലിജു പറഞ്ഞു.

ഉദ്ഘാടന വേദിക്ക് സമീപം കോണ്‍ഗ്രസ് പ്രതിഷേധം തുടരുകയാണ്. പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിക്കുകയാണ്. ഇതോടെ വന്‍ ഗതാഗതക്കുരുക്കാണ് ആലപ്പുഴയില്‍ നേരിടുന്നത്. പ്രവര്‍ത്തകരെ ബലംപ്രയോഗിച്ച് മാറ്റാന്‍ പോലീസ് ശ്രമിക്കുകയാണ്.

ബീച്ചിന്റെ മുകളില്‍ കൂടി പോകുന്ന സംസ്ഥാനത്തെ ആദ്യ മേല്‍പ്പാലമാണിത്. കളര്‍കോട് മുതല്‍ കൊമ്മാടി വരെ ആകെ 6.8 കിലോമീറ്ററാണു ബൈപാസിന്റെ നീളം. അതില്‍ 3.2 കിലോമീറ്റര്‍ മേല്‍പ്പാലമുള്‍പ്പടെ 4.8 കിലോമീറ്റര്‍ എലിവേറ്റഡ് ഹൈവേയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News