ദേശീയപാതയില്‍ മത്സ്യലോറി മറിഞ്ഞു; ജീവനുള്ള മത്സ്യങ്ങള്‍ പെറുക്കിയെടുത്ത് നാട്ടുകാര്‍ (വീഡിയോ)

റായ്പുര്‍: തിരക്കേറിയ ദേശീയപാതയില്‍ മത്സ്യലോറി മറിഞ്ഞതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. ഛത്തീസ്ഗഡിന്റെ തലസ്ഥാനമായ റായ്പുരിലാണ് സംഭവം.

അപകടത്തെ തുടര്‍ന്ന് ലോറിയിലുണ്ടായിരുന്ന ജീവനുള്ള ധാരാളം മത്സ്യങ്ങളാണ് റോഡിലേക്ക് വീണത്. ഇതു കണ്ട് നിരവധിപ്പേര്‍ മത്സ്യം പെറുക്കിയെടുത്ത് ഓടി രക്ഷപ്പെട്ടു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News