കൊല്ലം : കുന്നത്തൂർ എംഎൽഎ കോവൂർ കുഞ്ഞുമോനെതിരെ വേറിട്ട പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ. എംഎൽഎക്ക് മുന്നിൽ മുണ്ടഴിച്ചായിരുന്നു പ്രവർത്തകരിൽ ഒരാളുടെ പ്രതിഷേധം അറിയിച്ചത്.
യുഎഡിഎഫ് പ്രവർത്തകരുടെ മുണ്ട് നീക്കി നോക്കിയാൽ കാവി നിക്കർ കാണാമെന്ന കോവൂർ കുഞ്ഞുമോൻ്റെ പരാമർശത്തിനെതിരെയായിരുന്നു പ്രതിഷേധം. എംഎൽഎക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിക്കുകയും ചെയ്തു. സംഭവത്തിൽ ശാസ്താംകോട്ട പൊലീസ് കേസെടുത്തു.
നിയമസഭയിൽ വെച്ചാണ് കോവൂർ കുഞ്ഞുമോൻ എംഎൽഎ കാവി നിക്കർ പരാമർശം നടത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News