സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ല; ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സി.പി.എമ്മില്‍ ചേര്‍ന്നു

ഇടുക്കി: കോണ്‍ഗ്രസില്‍ രാജികളുടെ എണ്ണം വീണ്ടും ഉയരുന്നു. ശാന്തമ്പാറയിലും കോണ്‍ഗ്രസില്‍ രാജി. അംഗന്‍വാടി എംപ്ലോയേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന ട്രഷറും ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ പി.എസ് ഫാത്തിമ കോണ്‍ഗ്രസില്‍ നിന്നു രാജിവെച്ച് സി പി എമ്മില്‍ ചേര്‍ന്നു.

കോണ്‍ഗ്രസ് സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന സംരക്ഷണവും പരിഗണനയും നല്‍കുന്നില്ലെന്നാരോപിച്ചാണ് രാജി. ഉടുമ്പന്‍ ചോല നിയോജക മണ്ഡലത്തില്‍ പ്രാദേശിക നേതൃത്വത്തോടുള്ള എതിര്‍പ്പാണ് കൊഴിഞ്ഞുപോക്കിനു കാരണമെന്നാണ് വിലയിരുത്തല്‍.

കോണ്‍ഗ്രസ് സജീവ പ്രവര്‍ത്തകയാണ് ഫാത്തിമ. അംഗന്‍വാടി എംപ്ലോയേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന ട്രഷര്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി ജനറല്‍ സെക്രട്ടറി, ഐഎന്‍ടിയുസി റീജനല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. എല്ലാ ഔദ്യോഗിക സ്ഥാനമാനങ്ങളും രാജിവെച്ചാണ് ഫാത്തിമ സിപിഎമ്മിലേക്കു പോയത്.

ശാന്തമ്പാറ ഏരിയ ഓഫീസിലെത്തിയ ഫാത്തിമയ്ക്ക് പതാക കൈമാറിയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. കോണ്‍ഗ്രസിന്റെ സര്‍വ നാശത്തിന്റെ സൂചനയാണ് കേരളത്തിന്റെ വിവിധ മേഖലകളിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാജിവെച്ച് ഇടതുപക്ഷത്തിന്റെ ഭാഗമാകുന്നതെന്നും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി. എന്‍. മോഹനനന്‍ പ്രതികരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News