ഇരട്ട വോട്ടില്‍ സുപ്രധാന വിധിയുമായി ഹൈക്കോടതി

കൊച്ചി: ഇരട്ട വോട്ടില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദ്ദേശം അംഗീകരിച്ചുകൊണ്ട് ഹൈക്കോടതി വിധി. ഇരട്ട വോട്ട് ഉള്ളവര്‍ ഒറ്റ വോട്ട് മാത്രമേ ചെയ്യുന്നുള്ളൂ എന്ന് ഉറപ്പുവരുത്തണം. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദ്ദേശം കോടതി അംഗീകരിച്ചു. ആവശ്യമെങ്കില്‍ കേന്ദ്രസേനയെ വിന്യസിക്കാം. കയ്യിലെ മഷി മായ്ച്ചു കളയുന്നുണ്ടോ എന്ന് കൃത്യമായി പരിശോധിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

സുപ്രധാന വിധിയാണ് ഇരട്ട വോട്ടുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. ഇരട്ട വോട്ട് ഉള്ളവരുടെ ഫോട്ടോയും സത്യവാങ്മൂലവും നിര്‍ബന്ധമാണ്. ഇവര്‍ ബൂത്തിലെത്തുമ്പോള്‍ ഇവരുടെ ചിത്രം എടുക്കുകയും ഒരു വോട്ടേ ചെയ്യുന്നുള്ളൂ എന്ന സത്യവാങ്മൂലം എഴുതിവാങ്ങുകയും വേണം.

രമേശ് ചെന്നിത്തലയും തെരഞ്ഞെടുപ്പ് കമ്മീഷനും ഇക്കാര്യം മുന്നോട്ടുവച്ചിരുന്നു. ഇരട്ട് വോട്ട് ഉള്ളവരെ നിലവില്‍ വോട്ട് ചെയ്യിക്കാതിരിക്കാനാവില്ല. വോട്ടര്‍ പട്ടിക പുനപരിശോധിക്കാന്‍ ഇപ്പോള്‍ നിര്‍വാഹമില്ല എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു.

ചെന്നിത്തലയുടെ ഹര്‍ജിയില്‍ ഭാഗികമായ കാര്യങ്ങള്‍ കോടതി അംഗീകരിച്ചു. ഇരട്ട വോട്ടുള്ളവരുടെ വോട്ട് മരവിപ്പിക്കണം എന്നതും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം എന്നതുമായ ആവശ്യങ്ങള്‍ കോടതി നിരസിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News