തിരുവനന്തപുരം: അരുവിക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എസ്. ശബരിനാഥിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. കോണ്‍ഗ്രസ് പ്രവര്ത്തകന് പ്രദീപ് (35) ആണ് മരിച്ചത്.
പ്രചാരണ റാലിക്കിടെ പ്രദീപിന്റെ ബൈക്ക് മറ്റൊരു വാഹനവുമായി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പ്രദീപിനെ ഉടന്‍തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News