നഗ്‌ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാമോ എന്ന് ചോദ്യം; നിങ്ങളുടെ അമ്മയും സഹോദരിയും ചെയ്യുന്ന മുറയ്ക്കു ഞാനും ചെയ്യാമെന്ന മറുപടിയുമായി പ്രിയാമണി

സമൂഹമാധ്യമങ്ങളില്‍ താരങ്ങള്‍ക്കെതിരെ അശ്ലീല ചുവയോടെ സംസാരിക്കുന്നതും എതിര്‍ക്കുന്നതും പതിവ് കാഴ്ചയാണ്. പല താരങ്ങളും സൈബര്‍ ആക്രമണത്തിന് ഇരകളായിട്ടുണ്ട്. ഭൂരിഭാഗവും ഇരയാകുന്നത് നടികളാണ്. ഇപ്പോള്‍ അത്തരത്തില്‍ അശ്ലീലത ചോദിച്ച യുവാവിന് കണക്കിന് മറുപടി നല്‍കി രംഗത്തെത്തിയിരിക്കുകയാണ് പ്രേക്ഷക പ്രിയങ്കരി പ്രിയാമണി.

നഗ്നചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാമോ എന്ന് ചോദിച്ചായിരുന്നു കമന്റ്. സൈലിങ് മാന്‍ എന്ന ഐഡിയില്‍ നിന്നാണ് കമന്റ്. ഇത് ശ്രദ്ധയില്‍പ്പെട്ട പ്രിയാമണി ഇങ്ങനെക്കുറിച്ചു. ”ആദ്യം നിങ്ങളുടെ അമ്മയോടും സഹോദരിയോടും ഇതേ ചോദ്യം ചോദിക്കൂ. അവര്‍ ചെയ്യുന്ന മുറയ്ക്ക് ഞാനും അത് തന്നെ ചെയ്യാം”- പ്രിയാമണി മറുപടി കുറിച്ചു. നിരവധി പേര്‍ താരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി.

പതിനെട്ടാം പടിയാണ് പ്രിയാമണി അവസാനമായി വേഷമിട്ട മലയാള ചിത്രം. ഇപ്പോള്‍ ഹിന്ദിയിലും തമിഴിലും തെലുങ്കിലുമായി ഒട്ടേറെ ചിത്രങ്ങളിലാണ് പ്രിയാമണി അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News