മോഷ്ടിക്കാന്‍ കയറി; വന്‍തുക കണ്ട മോഷ്ടാവിന് ഹൃദയാഘാതം!

മോഷ്ടിക്കാന്‍ കയറിയ ഇടത്ത് വന്‍തുക കണ്ട് മോഷ്ടാവിന് ഹൃദയാഘാതം. ഉത്തര്‍പ്രദേശിലെ ബിജ്നോറിലാണ് സംഭവം. പബ്ലിക് സര്‍വീസ് സെന്ററില്‍ കയറിയ രണ്ട് മോഷ്ടാക്കളാണ് ഏഴ് ലക്ഷം രൂപയും വിലപിടിപ്പുള്ള വസ്തുക്കളും കണ്ടത്. പ്രതീക്ഷിക്കാത്ത തുക കണ്ട ഇവരില്‍ ഒരാള്‍ക്ക് ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. മോഷ്ടിച്ച തുകയില്‍ ഭൂരിഭാഗവും ചികിത്സയ്ക്കായി ചെലവഴിച്ചു. ആഴ്ചള്‍ക്ക് മുന്‍പ് നടന്ന മോഷണത്തിലെ പ്രതികളില്‍ ഒരാള്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. തുടര്‍ന്നാണ് വിവരം പുറത്തുവന്നത്.

ഫെബ്രുവരിയിലാണ് നവാബ് ഹൈദര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഒരു പബ്ലിക് സര്‍വീസ് സെന്ററില്‍ നൗഷാദ്, ഇജാസ് എന്ന് പേരുള്ള രണ്ട് മോഷ്ടാക്കള്‍ കയറിയത്. 7 ലക്ഷം രൂപ ഇവിടെ നിന്ന് മോഷണം പോയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. മോഷണം നടത്തിയതായി പ്രതികള്‍ സമ്മതിച്ചു എന്ന് പോലീസ് അറിയിച്ചു.

ലക്ഷക്കണക്കിന് രൂപ ഇവിടെ ഉണ്ടാവുമെന്ന് അയാള്‍ കരുതിയില്ല. എന്നാല്‍, ലക്ഷക്കണക്കിനു രൂപയാണ് അവിടെ ഉണ്ടായിരുന്നത്. മോഷണ മുതല്‍ ഇരുവരും പങ്കിട്ടു. ഇതിനിടെ അജാസിന് ഹൃദയാഘാതം ഉണ്ടായി. ആശുപത്രിയിലെ ചികിത്സക്കായി വലിയ ഒരു തുക ചെലവായി. നൗഷാദ് ആവട്ടെ ഡല്‍ഹിയില്‍ വാതുവച്ചാണ് പണം ചെലവാക്കിയത്.

പ്രതികളില്‍ നിന്ന് 3.7 ലക്ഷം രൂപയും രണ്ട് പിസ്റ്റളുകളും പോലീസ് കണ്ടെടുത്തു. കേസ് തെളിയിച്ച പോലീസ് സംഘത്തിലെ ഓരോരുത്തര്‍ക്ക് 5000 രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News