അന്തരിച്ച പി.കെ കുഞ്ഞനന്തനും വോട്ട്; ജീവിച്ചിരിപ്പുണ്ടെന്ന് വിശദീകരണം

കണ്ണൂര്‍: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കവെ മരണമടഞ്ഞ സി.പി.എം നേതാവ് പി.കെ. കുഞ്ഞനന്തന്റെ പേരും നിയമസഭാ വോട്ടര്‍ പട്ടികയില്‍. കുഞ്ഞനന്തന്റെ പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് മാറ്റിയില്ലെന്ന് പരാതിപ്പെട്ടയാള്‍ക്ക് അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്ന് ഫീല്‍ഡ് വെരിഫിക്കേഷനില്‍ മറുപടിയും ലഭിച്ചു. കൂത്തുപറമ്പ് മണ്ഡലത്തിലെ 75-ാം ബൂത്തിലാണ് കുഞ്ഞനന്തന്റെ പേരുള്ളത്.

പേര് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് ബന്ധുക്കള്‍ അപേക്ഷ നല്‍കിയെങ്കിലും നിരസിക്കുകയായിരുന്നു. കുഞ്ഞനന്തന്‍ ജീവിച്ചിരിപ്പുണ്ടെന്ന് ഫീല്‍ഡ് വെരിഫിക്കേഷനില്‍ കണ്ടെത്തിയെന്നാണ് ഇതിന് നല്‍കിയ വിശദീകരണം.

കഴിഞ്ഞ വര്‍ഷം ജൂണ്‍ പതിനൊന്നിനാണ് സിപിഐഎം നേതാവ് പി.കെ കുഞ്ഞനന്തന്‍ മരിച്ചത്. ടി. പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ രോഗബാധിതനാകുകയും പരോളില്‍ കഴിയുന്നതിനിടെ രോഗം മൂര്‍ച്ഛിച്ച് മരിക്കുകയുമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News