കൊച്ചിയില്‍ ഇന്ദിര ഗാന്ധി അനുസ്മരണത്തിനിടെ കയ്യാങ്കളി

കൊച്ചി: ഇന്ദിര ഗാന്ധി അനുസ്മരണ ചടങ്ങിനിടെ എറണാകുളം ഡി.സി.സിയില്‍ കെ.വി.തോമസ് അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ കയ്യാങ്കളി. കൊച്ചി മേയര്‍ സൗമിനി ജെയിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് വൈസ് പ്രസിഡന്റ് നോര്‍മന്‍ ജോസഫ് രംഗത്തെത്തിയതോടെയാണ് ചടങ്ങ് കൈയാങ്കളിയിലെത്തിയത്.

ഇന്ദിരാഗാന്ധി അനുസ്മരണത്തിനിടെ എന്‍. വേണുഗോപാല്‍ സംസാരിച്ച് കഴിഞ്ഞ ഉടനെ നോര്‍മന്‍ അപ്രതീക്ഷിത മേയറെ ഉടന്‍ മാറ്റണമെന്ന ആവശ്യവുമായി രംഗത്തെത്തിയതാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. കെ.ബാബു, കെ.വി.തോമസ്, ഡൊമനിക് പ്രസന്റേഷന്‍ തുടങ്ങി മുതിര്‍ന്ന നേതാക്കള്‍ ചടങ്ങിലുണ്ടായിരുന്നു. മേയര്‍ താനടക്കമുള്ള നേതാക്കളോട് പോലും മാന്യമായി പെരുമാറുന്നില്ല എന്നടക്കമുള്ള കാര്യങ്ങള്‍ നോര്‍മന്‍ ജോസഫ് ഉന്നയിച്ചു. തുടര്‍ന്ന് ഇയാളെ പിടിച്ച് മാറ്റാന്‍ മറ്റു നേതാക്കള്‍ ശ്രമിച്ചപ്പോള്‍ അവരെ തള്ളി മാറ്റുകയായിരുന്നു. തുടര്‍ന്ന് ഉന്തും തള്ളുമായി ചടങ്ങ് അലങ്കോലമാവുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News